കെ ജി എഫ് - ചാപ്റ്റർ 2 തിയറ്ററുകളിൽ തകർത്തോടുന്നതിനിടെ പുതിയ കന്നഡ ചിത്രവുമായി ഹോംബാലെ ഫിലിംസ് വീണ്ടുമെത്തുന്നു. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂർ നിർമിക്കുന്ന കണ്ഠാരയുടെ ടീസർ പുറത്തുവിട്ടു. ഋഷഭ് ഷെട്ടിയാണ് ചിത്രത്തിലെ നായകൻ.
ആക്ഷനും സസ്പെൻസും നിറഞ്ഞ ആവേശകരമായ രംഗങ്ങളാണ് ടീസറിൽ ഉള്ളത്. കണ്ഠാരയുടെ തിരക്കഥയും സംവിധാനവും ഋഷഭ് ഷെട്ടി തന്നെയാണ്. കിഷോർ, അച്യുത് കുമാർ, സപ്തമി ഗൗഡ, പ്രമോദ് ഷെട്ടി എന്നിവരാണ് മറ്റഭിനേതാക്കൾ. അത്യന്തം ആവേശകരമായ രംഗങ്ങളാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ