നാല് ദിവസം കൊണ്ട് കളക്ഷൻ 500 കോടി കടന്നു; റെക്കോഡുകൾ മാറ്റിയെഴുതി കെജിഎഫ് 2

500 കോടി ക്ലബ്ബില്‍ ഇടംകണ്ടെത്തിയ ആദ്യത്തെ കന്നഡ ചിത്രമായിരിക്കുകയാണ് കെജിഎഫ് 2
ട്രെയിലര്‍ വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
ട്രെയിലര്‍ വീഡിയോ സ്‌ക്രീന്‍ഷോട്ട്‌

തിയറ്ററിനെ തീപിടിപ്പിച്ച് കെജിഎഫ് ചാപ്റ്റർ 2ന്റെ മുന്നേറ്റം. നാല് ദിവസം കൊണ്ട് ലോകവ്യാപക ബോക്സ് ഓഫിസിൽ നിന്ന് 500 കോടിയിൽ അധികം കളക്ഷനാണ് ചിത്രം നേടിയത്. ട്രേഡ് അനലിസ്റ്റ് മനോബല വിജയബാലനാണ് ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 551.830 കോടിയാണ് ചിത്രം ഇതുവരെ നേടിയത്. ഇതോടെ 500 കോടി ക്ലബ്ബില്‍ ഇടംകണ്ടെത്തിയ ആദ്യത്തെ കന്നഡ ചിത്രമായിരിക്കുകയാണ് കെജിഎഫ് 2. 

കൂടാതെ നിരവധി റെക്കോര്‍ഡുകളാണ് ചിത്രം സ്വന്തമാക്കിയത്. ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലെ ഏറ്റവും വലിയ ഓപ്പണറാണ് ഇത്. കൂടാതെ ഒരു ഇന്ത്യന്‍ ചിത്രത്തിന് ലഭിച്ച് ഏറ്റവും വലിയ ഓപ്പണിങ് വീക്കന്‍ഡിനും ചിത്രം ഉടമയായി. ഹിന്ദിയിലെ കളക്ഷന്‍ 200 കോടിയായി. ഏറ്റവും വേഗത്തില്‍ 200 കോടി തൊടുന്ന ചിത്രമെന്ന നേട്ടവും ചിത്രത്തിനുണ്ട്. തെന്നിന്ത്യയില്‍ കര്‍ണാടകയില്‍ മാത്രമല്ല തമിഴ്‌നാട്, കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലും വന്‍ വിജയമാണ് ചിത്രം നേടുന്നത്.

യഷിനെ നായകനാക്കി ഒരുക്കിയ ആക്ഷൻ ത്രില്ലർ സംവിധാനം ചെയ്തത് പ്രശാന്ത് നീലാണ്. കെജിഎഫ് ആദ്യഭാഗം 2018 ലാണ് റിലീസിനെത്തിയത്. ഇത് വലിയ ശ്രദ്ധ നേടിയതോടെയാണ് രണ്ടാം ഭാ​ഗം വൻ വിജയമായി മാറിയത്. റിലീസ് ദിവസം ഇന്ത്യയില്‍ നിന്ന് 134.5 കോടിയാണ് ചിത്രം നേടിയത്. കേരളത്തില്‍ നിന്ന് മാത്രം 7.48 കോടിയോളം സ്വന്തമാക്കി. ഒരു സിനിമയ്ക്ക് ആദ്യദിനം കേരളത്തില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്. നടന്‍ പൃഥ്വിരാജ് സുകുമാരനാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സാരിയും ഹീല്‍സുമിട്ട് ഉര്‍ഫിയുടെ വള്ളിച്ചാട്ടം; വൈറലായി വിഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com