കോടികള്‍ നികുതി അടച്ചില്ല; ഇളയരാജയ്ക്ക് ജിഎസ്ടി നോട്ടീസ്

നിര്‍മാതാക്കളില്‍ നിന്നു കൈപ്പറ്റിയ പ്രതിഫലത്തിന്റെ നികുതിയായ 1.87 കോടി രൂപ സേവനികുതി അടയ്ക്കാത്തതിന്റെ പേരിലാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ചെന്നൈ: നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ സംഗീത സംവിധായകന്‍ ഇളയരാജയ്ക്കു ജിഎസ്ടി വകുപ്പിന്റെ നോട്ടിസ്. 2013-2015 കാലയളവില്‍ സിനിമയ്ക്കായി സംഗീതം നിര്‍വഹിച്ചതിന്റെ പേരില്‍ നിര്‍മാതാക്കളില്‍ നിന്നു കൈപ്പറ്റിയ പ്രതിഫലത്തിന്റെ നികുതിയായ 1.87 കോടി രൂപ അടയ്ക്കാത്തതിന്റെ പേരിലാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്.

ഇത് സംബന്ധിച്ച് മൂന്ന് തവണ ഇളയരാജയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഈ തുക അടയ്ക്കാന്‍ അദ്ദേഹം തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ജിഎസ്ടി ചെന്നൈ സോണ്‍ ഇളയരാജയ്ക്ക് കാരണം കാണിക്കല്‍ നോട്ടിസ് അയച്ചത്. അടുത്തിടെ പ്രധാനമന്ത്രിയെയും അംബേദ്കറെയും താരതമ്യം നടത്തി ഇളയരാജ ഒരു പുസ്തകത്തില്‍ എഴുതിയ ആമുഖം വിവാദമായിരുന്നു. മോദിയെ പുകഴ്ത്തിയത് നടപടികളില്‍നിന്നു രക്ഷപ്പെടാനാണെന്നായിരുന്നു ആക്ഷേപം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com