നിങ്ങൾ വീണ്ടും വിവാഹം കഴിക്കുമോ?, കരിഷ്മയോട് ചോദ്യം; ഒറ്റവാക്കിൽ ഉത്തരം നൽകി നടി 

വിവാഹം പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്ന് ഒറ്റ വാക്കിൽ സം​ഗ്രഹിക്കുകയായിരുന്നു താരസുന്ദരി
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

നിയൊരു വിവാഹം ഉണ്ടാകുമോ? ഇൻസ്റ്റാഗ്രാമിലെ ആസ്ക് മീ എനിത്തിങ് സെഷനുവേണ്ടി കുറച്ചുസമയം നീക്കിവച്ചപ്പോൾ ബോളിവുഡ് നടി കരിഷ്മ കപൂറിനെ തേടിയെത്തിയ ചോദ്യ​ങ്ങളിൽ ഒന്നാണ് ഇത്. ഒറ്റവാക്കിൽ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു നടി. "ഡിപ്പെൻഡ്സ്" എന്നാണ്  "നിങ്ങൾ വീണ്ടും വിവാഹം കഴിക്കുമോ?" എന്ന ചോദ്യത്തിന് നടി നൽകിയ ഉത്തരം. വിവാഹം പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്ന് ഒറ്റ വാക്കിൽ സം​ഗ്രഹിക്കുകയായിരുന്നു താരസുന്ദരി. 

ഈ മാസം നടന്ന രൺബീർ-ആലിയ താരവിവാഹത്തിനിടെ ഉണ്ടായ രസകരമായ ഒരു സംഭവവും കരീന മുമ്പ് പങ്കുവച്ചിട്ടുണ്ട്. കലീര ചടങ്ങിൽ നിന്നുള്ള രസകരമായ സംഭവമാണിത്. സഹോദരിമാരും സുഹൃത്തുക്കളും ചേർന്ന് വധുവിന്റെ കയ്യിൽ കലീര കെട്ടിക്കൊടുക്കും. ചടങ്ങ് അവസാനിച്ച ശേഷം, വധു തന്റെ ബ്രൈഡ്സ്മെയിഡുകളുടെ തലയിൽ കലീര ഇടാൻ ശ്രമിക്കും. ഇത് ആരുടെ തലയിൽ വീഴുന്നോ അവരാണ് വിവാഹിതയാകാനുള്ള അടുത്ത ആൾ എന്നാണ് കരുതുന്നത്. ആലിയയുടെ കൈയിലെ കലീര വീണത് കരിഷ്മയുടെ തലയിലായിരുന്നു. ഇതേക്കുറിച്ചാണ് ഇൻസ്റ്റ​ഗ്രാം VS റിയാലിറ്റി എന്ന കുറിച്ച് കരീഷ്മ പങ്കുവച്ചത്. 

2003ൽ ആയിരുന്നു കരിഷ്മയും വ്യവസായി സഞ്ജയ് കപൂറും വിവാഹിതരായത്. 2016-ൽ അവർ വിവാഹമോചനം നേടി. കരിഷ്മ കപൂറിന് സഞ്ജയ് കപൂറിനൊപ്പം രണ്ട് കുട്ടികളുണ്ട്. സമൈറ എന്ന മകളും കിയാൻ രാജ് കപൂർ എന്ന മകനും. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com