'നെറ്റ്ഫ്ളിക്സിന് ഇപ്പോൾ വേണ്ടത് സ്റ്റാർ വാല്യൂ, നിർമാതാക്കളേക്കാൻ ഒടിടി പ്ലാറ്റ്ഫോമുകൾ തിരക്കഥയിൽ ഇടപെടുന്നു'; പാ രഞ്ജിത്ത്

ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ധാരാളം ആവശ്യങ്ങളോടെയാണ് വരുന്നത്, അവരുടെ പ്രേക്ഷകര്‍ക്ക് അനുയോജ്യമായ എന്തെങ്കിലും വേണം
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

ടിടി പ്ലാറ്റ്ഫോമുകൾക്കെതിരെ രൂക്ഷ വിമർശനവുമായി തമിഴ് സംവിധായകൻ പാ രഞ്ജിത്ത്. നെറ്റ്ഫ്ളിക്സ് ഉൾപ്പടെയുള്ള പ്ലാറ്റ്ഫോമുകൾ മികച്ച കണ്ടന്റിനേക്കാൾ ഇപ്പോൾ നോക്കുന്നത് താരമൂല്യമാണ് എന്നാണ് സംവിധായകൻ പറയുന്നത്. കൂടാതെ നിർമാതാക്കളേക്കാൾ ഒടിടിയാണ് ഇപ്പോൾ തിരക്കഥയിൽ സമ്മർദ്ദം ചെലുത്തുന്നത് എന്നും പാ രഞ്ജിത്ത് വ്യക്തമാക്കി. 

'നെറ്റ്ഫ്ളിക്സ് പോലും ഗുണനിലവാരമുള്ള ഉള്ളടക്കം വാങ്ങുന്നുണ്ടെങ്കിലും കാലക്രമേണ അവര്‍ സ്റ്റാര്‍ വാല്യൂ ഉള്ള പ്രൊജക്റ്റുകളിലേക്ക് പോയി. ഇപ്പോള്‍, സ്റ്റാര്‍ വാല്യൂ ഇല്ലാത്ത ഒന്നും വാങ്ങാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് അവര്‍ വ്യക്തമായി പറയുന്നു. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ധാരാളം ആവശ്യങ്ങളോടെയാണ് വരുന്നത്, അവരുടെ പ്രേക്ഷകര്‍ക്ക് അനുയോജ്യമായ എന്തെങ്കിലും വേണം. അവര്‍ തിരക്കഥയില്‍ ഇടപെടുന്നു. പ്രൊഡക്ഷന്‍ കമ്പനികളേക്കാള്‍, ഒടിടികള്‍ നിര്‍മ്മാതാക്കളില്‍ വലിയ സമ്മര്‍ദ്ദം ചെലുത്തുന്നു'- പാ രഞ്ജിത്ത് പറഞ്ഞു.

പുതിയ ചിത്രം വിക്ടിമിന്റെ പ്രമോഷന്റെ ഭാ​ഗമായി നടത്തിയ സംവാദത്തിലാണ് പാ രഞ്ജിത്ത് നിലപാട് വ്യക്തമാക്കിയത്. ആന്തോളജി ചിത്രം സോണി ലിവിലൂടെയാണ് റിലീസ് ചെയ്യുന്നത്. പാ രഞ്ജിത്തിനെ കൂടാതെ ചിമ്പു ദേവൻ, വെങ്കട് പ്രഭു, രാജേഷ് എം എന്നിവരാണ് സിനിമയിലെ നിർമാതാക്കൾ. വിക്രം കേന്ദ്ര കഥാപാത്രമായെത്തുന്ന 'ചിയാന്‍ 61' ആണ് പാ രഞ്ജിത്തിന് സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. ആഗസ്റ്റ് അവസാനത്തോടെ സിനിമയുടെചിത്രീകരണം ആരംഭിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com