112 കോടി, കുറുപ്പ്  മെഗാ ബ്ലോക്ക് ബസ്റ്റർ, സംപ്രേഷണാവകാശം സീ കമ്പനി സ്വന്തമാക്കിയത് റെക്കോർഡ് തുകയ്ക്ക്

ചിത്രത്തിന്റെ സംപ്രേഷണ അവകാശം സീ കമ്പിനിയ്ക്ക് റെക്കോർഡ് തുകയ്ക്ക് വിറ്റുപോയെന്നും ദുൽഖർ അറിയിച്ചു
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

ടൻ ദുൽഖർ സൽമാൻ നായകനായി എത്തിയ കുറുപ്പ് മെ​ഗാഹിറ്റ്. ആ​ഗോളതലത്തിൽ 112 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. കുറുപ്പ് മെ​ഗാ ബ്ലോക്ക് ബസ്റ്റർ ആയ വിവരം ദുൽഖർ സൽമാൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ സംപ്രേഷണ അവകാശം സീ കമ്പിനിയ്ക്ക് റെക്കോർഡ് തുകയ്ക്ക് വിറ്റുപോയെന്നും ദുൽഖർ അറിയിച്ചു. 

വേഫെറർ ഫിലിംസും എംസ്റ്റാർ എന്റർടെയ്ന്റ്മെന്റസുമാണ് സംപ്രേഷണാവകാശം സീ കമ്പിനിയ്ക്ക് നൽകിക്കൊണ്ടുള്ള കരാറിൽ ഒപ്പിട്ടത്. "കുറുപ്പിന്റെ നാല് ഭാഷകളിലെ- മലയാളം, തമിഴ്, തെലുങ്ക്, കന്നഡ- സാറ്റലൈറ്റ് അവകാശത്തിനായി വേഫെറർ ഫിലിംസും എംസ്റ്റാർ എന്റർടൈൻമെന്റ്‌സും സീ കമ്പനിയുമായി കരാർ ഒപ്പിട്ടതായി അറിയിക്കുന്നതിൽ സന്തോഷമുണ്ട്. ഇത് ഒരു റെക്കോർഡ് ബ്രേക്കിംഗ് ഡീലാണ്, അത് നിങ്ങൾ എല്ലാവരും സിനിമയ്ക്ക് നൽകിയ സ്നേഹത്തിന്റെ സാക്ഷ്യമാണ്. അഗാധമായി വിനയാന്വിതനും എന്നേക്കും നന്ദിയുള്ളവനും ആയിരിക്കും"- ദുൽഖർ കുറിച്ചു. 

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ റോളിലാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തിയത്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം 35 കോടി മുതൽമുടക്കിലാണ് നിർമിച്ചത്. 2021 നവംബറിലായിരുന്നു കുറുപ്പിന്റെ റിലീസ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായിരുന്നു റിലീസ്. കേരളത്തിൽ മാത്രം 400ലേറെ തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്തത്. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com