മലയാള സിനിമയിലെ ആദ്യ പിന്നണി​ഗാനത്തിന്റെ പുനഃരാവിഷ്കാരം; ശ്രദ്ധനേടി 'യേട്ടൻ വരുന്ന ദിനമേ'; വിഡിയോ

സഹോദരീ സഹോദരാ സ്നേഹത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ​ഗാനത്തിന്റെ വരികൾ രചിച്ചത് മഹാകവി ജി ശങ്കരക്കുറുപ്പാണ്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ലയാള സിനിമാ ചരിത്രത്തിലെ ആദ്യ ​ഗാനം പുനഃരാവിഷ്കരിച്ചു. 1948 ഫെബ്രുവരി 15ന് പുറത്തിറങ്ങിയ 'നിര്‍മ്മല ' എന്ന ചിത്രത്തിലെ 'യേട്ടന്‍ വരുന്ന ദിനമേ' എന്ന ​ഗാനമാണ് പുനഃരാവിഷ്കരിച്ചത്. സഹോദരീ സഹോദരാ സ്നേഹത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ​ഗാനത്തിന്റെ വരികൾ രചിച്ചത് മഹാകവി ജി ശങ്കരക്കുറുപ്പാണ്. 

പുതിയ കാലഘട്ടത്തിലേക്ക് മാറ്റിയാണ് വിഡിയോ പുനഃരാവിഷ്കരിച്ചിരിക്കുന്നത്. മഡോണ സെബാസ്റ്റിൻ ​അഭിനയിക്കുന്നുണ്ട്. സഹോദരനു വേണ്ടിയുള്ള മഡോണയുടെ കാത്തിരിപ്പിനിടെ മുത്തശ്ശി തന്റെ പഴയ കാലം ഓർമിക്കുകയാണ്. സഹോദരൻ വരുന്നതിന്റെ സന്തോഷവും അപ്രതീക്ഷിത വേർപാടിന്റെ ദുഃഖവുമാണ് വിഡിയോയിലുള്ളത്. സിതാര കൃഷ്ണകുമാറാണ് ​ഗാനം ​ആലപിച്ചിരിക്കുന്നത്. 

പി.വി.കൃഷ്ണയ്യരുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ നിർമ്മലയിലൂടെയാണ് മലയാള സിനിമയിൽ ആദ്യ പിന്നണി ഗാനം പിറക്കുന്നത്. സഹോദരന്റെ വരവ് അറിയിച്ചുകൊണ്ടുള്ള കത്തു ലഭിക്കുമ്പോഴുള്ള അനിയത്തി കുട്ടിയുടെ സന്തോഷമായിരുന്നു ഈ ​ഗാനത്തിൽ ദൃശ്യവൽക്കരിച്ചത്. മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ വരികൾക്ക്  ഇട്ടുത്രാ വാര്യര്‍ സംഗീതം നിര്‍വഹിച്ചു. വിമല ബി വര്‍മ്മ ആലപിച്ച ​ഗാനം മോഡേണ്‍ സ്റ്റുഡിയോ സേലത്ത് റെക്കോര്‍ഡ് ചെയ്യപ്പെട്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com