"പ്രിയ എഡിന്‍ബര്‍ഗ്, ഞാന്‍ നിന്നെ എങ്ങനെ മിസ്സ് ചെയ്യുന്നു"; യാത്രാചിത്രങ്ങളുമായി നിമിഷ സജയന്‍ 

സെപ്റ്റംബറില്‍ നടത്തിയ യൂറോപ് യാത്രക്കിടയിലാണ് നിമിഷ എഡിന്‍ബര്‍ഗ് സന്ദര്‍ശിച്ചത്. ഈ യാത്രക്കിടയിലെ ഓർമ്മകളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്
നിമിഷ സജയൻ/ ചിത്രം: ഇൻസ്റ്റ​ഗ്രാം
നിമിഷ സജയൻ/ ചിത്രം: ഇൻസ്റ്റ​ഗ്രാം

സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബര്‍ഗ് സന്ദര്‍ശിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് നടി നിമിഷ സജയന്‍. 'പ്രിയ എഡിന്‍ബര്‍ഗ്, ഞാന്‍ നിന്നെ എങ്ങനെ മിസ്സ് ചെയ്യുന്നു', എന്ന് കുറിച്ചാണ് നിമിഷ ചിത്രങ്ങള്‍ പങ്കുവച്ചത്. സെപ്റ്റംബറില്‍ നടത്തിയ യൂറോപ് യാത്രക്കിടയിലാണ് നിമിഷ എഡിന്‍ബര്‍ഗ് സന്ദര്‍ശിച്ചത്. യാത്രയുടെ ചിത്രങ്ങള്‍ നേരത്തെയും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. 

ചിത്രം തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ദിലീഷ് പോത്തന്‍ ചിത്രത്തില്‍ നായികയായി തുടക്കമിട്ട നിമിഷ നിരവധി ശക്തമായ കഥാപാത്രങ്ങളില്‍ തിളങ്ങിയ നായികയാണ്. ഒരു തെക്കന്‍ തല്ലുകേസാണ് നിമിഷ അഭിനയിച്ച അവസാനം പുറത്തിറങ്ങിയ ചിത്രം. തുറമുഖമാണ് റിലീസ് കാത്തിരിക്കുന്ന മറ്റൊരു ചിത്രം. ആദ്യമായി തമിഴില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് നിമിഷ ഇപ്പോള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com