റിലീസ് ചെയ്തിട്ട് മണിക്കൂറുകൾ മാത്രം; അവതാർ 2 വ്യാജൻ ഓൺലൈനിൽ

ടൊറന്‍റ് സൈറ്റുകളായ തമിഴ് റോക്കേഴ്സ്, മൂവീറൂള്‍സ്, ഫിലിമിസില്ല, ടെലിഗ്രാം തുടങ്ങിയവയിലൂടെയാണ് ചിത്രം ചോര്‍ന്നിരിക്കുന്നത്
അവതാർ 2 സിനിമയിൽ നിന്ന്
അവതാർ 2 സിനിമയിൽ നിന്ന്

ലോകമെമ്പാടുമുള്ള ആരാധകരുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് അന്ത്യം കുറിച്ചുകൊണ്ട് അവതാർ 2 ഇന്ന് റിലീസിന് എത്തിയത്. എന്നാൽ ചിത്രം ഇറങ്ങി മണിക്കൂറുകൾ പിന്നിടുമ്പോൾ ചിത്രത്തിന്റെ വ്യാജ പതിപ്പുകൾ ഓൺലൈനിൽ എത്തിയിരിക്കുകയാണ്. ടൊറന്‍റ് സൈറ്റുകളായ തമിഴ് റോക്കേഴ്സ്, മൂവീറൂള്‍സ്, ഫിലിമിസില്ല, ടെലിഗ്രാം തുടങ്ങിയവയിലൂടെയാണ് ചിത്രം ചോര്‍ന്നിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ജയിംസ് കാമറൂൺ തീർത്ത അത്ഭുത ലോകം കാണാൻ കാത്തിരിക്കുന്നവരെ ഈ വ്യാജന്മാർ സംതൃപ്തിപ്പെടുത്തില്ലെന്നാണ് ട്രെഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. തിയറ്റര്‍ എക്സ്പീരിയന്‍സ് ആവശ്യപ്പെടുന്ന ചിത്രമായതിനാൽ അത് മൊബൈലിലോ ലാപ്ടോപ്പിലോ കാണാന്‍ ആളുകള്‍ ഇഷ്ടപ്പെടില്ല. അതിനാൽ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷനെ സാരമായി ബാധിക്കില്ലെന്നും പറയപ്പെടുന്നു. 

അവതാര്‍ പുറത്തിറങ്ങി 13 വര്‍ഷത്തിനിപ്പുറമാണ് ജെയിംസ് കാമറൂണ്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗവുമായി എത്തുന്നത്. ഇന്ത്യയില്‍ മാത്രം 3800 ല്‍ ഏറെ സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. അഡ്വാൻസ് റിസര്‍വേഷനിലൂടെ ഇന്ത്യയില്‍ നിന്ന് ചിത്രത്തിന് 30 കോടിയോളമാണ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ ആദ്യ പ്രദര്‍ശനങ്ങള്‍ പുലര്‍ച്ചെ 5 മണി മുതല്‍ ആരംഭിച്ചിരുന്നു. മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പുറത്തുവരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com