ഇനി ടൊവിനോയുടെ യാത്ര മിന്നൽ സ്പീഡിൽ; ഇന്ത്യയിലെ ആദ്യത്തെ റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് സ്വന്തമാക്കി താരം

ഇന്ത്യയിലെ ആദ്യത്തെ 2023 ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് ആണ് താരം ​ഗാരേജിൽ എത്തിച്ചത്
പുതിയ റേഞ്ച് റോവറിൽ ടൊവിനോ തോമസ്/ ഫെയ്സ്ബുക്ക്
പുതിയ റേഞ്ച് റോവറിൽ ടൊവിനോ തോമസ്/ ഫെയ്സ്ബുക്ക്

ലയാളത്തിൽ ഏറെ ആരാധകരുള്ള താരമാണ് ടൊവിനോ തോമസ്. മിന്നൽ മുരളി വൻ വിജയമായതോടെ താരം അന്യഭാഷകളിലും ശ്രദ്ധേയനായി. ഇപ്പോൾ താരം സ്വന്തമാക്കിയ പുതിയ വാഹനമാണ് ആരാധകരുടെ മനം കവരുന്നത്. ഇന്ത്യയിലെ ആദ്യത്തെ 2023 ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് ആണ് താരം ​ഗാരേജിൽ എത്തിച്ചത്. 

വാഹനത്തിന്റെ ഡൈനാമിക് എച്ച്എസ്ഇയാണ് ടൊവിനോ സ്വന്തമാക്കിയത്. അടുത്തിടെ മാത്രം വിപണിയില്‍ അവതരിപ്പിച്ച ഈ വാഹനത്തിന്റെ ഇന്ത്യയിലെ ആദ്യ യൂണിറ്റാണ് ടൊവിനോ സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 1.71 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. രണ്ട് കോടി രൂപയുടെ മുകളിലായിരിക്കും ഈ വാഹനത്തിന്റെ ഓണ്‍റോഡ് വിലയെന്നാണ് സൂചന. 

പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ എത്തുന്ന ഈ വാഹനത്തിന് 3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഇത് 350 ബി.എച്ച്.പി. പവറും 700 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. കേവലം 5.9 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ശേഷിയുള്ള ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 234 കിലോമീറ്ററാണ്. ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനം, എയര്‍ സസ്‌പെന്‍ഷന്‍ തുടങ്ങിയവ റേഞ്ച് റോവര്‍ സ്‌പോര്‍ട്ടില്‍ അടിസ്ഥാന ഫീച്ചറായി നല്‍കുന്നുണ്ട്. റേഞ്ച് റോവര്‍ എസ്.യു.വികളുടെ സിഗ്‌നേച്ചര്‍ ഡിസൈന്‍ ശൈലി നിലനിര്‍ത്തി അകത്തളത്തില്‍ നിരവധി ഫീച്ചറുകള്‍ നല്‍കിയാണ് ഈ വാഹനം എത്തിയിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com