'സ്ട്രോങ് അമ്മയും മകളും'; പാപ്പുവിനൊപ്പം സാഹസിക വിനോദങ്ങളുമായി അമൃത, വിഡിയോ 

സാഹസിക വിനോദങ്ങളിൽ ഏർപ്പെട്ടാണ് അമ്മയും മകളും അവധിക്കാലം ചിലവഴിക്കുന്നത്. പാപ്പു പേടിക്കുമ്പോൾ ‘യു ആർ എ സൂപ്പർസ്റ്റാർ’ എന്നു പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന അമൃതയെ വിഡിയോയിൽ കാണാം
വീഡിയോ സ്‌ക്രീന്‍ഷോട്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്

കൂർഗിലെ ലക്ഷ്വറി റിസോർട്ടിൽ മകൾ അവന്തികയ്ക്കൊപ്പം അവധി ആഘോഷിക്കുന്ന വിഡിയോ പങ്കുവച്ച് ​ഗായിക അമൃത സുരേഷ്. സാഹസിക വിനോദങ്ങളിൽ ഏർപ്പെട്ടാണ് അമ്മയും മകളും അവധിക്കാലം ചിലവഴിക്കുന്നത്. "സ്ട്രോങ് അമ്മയും മകളും" എന്നുപറഞ്ഞാണ് അമൃത വിഡിയോ തുടങ്ങുന്നത്.

"മനസ്സിൽ ഇത് വളരെ എളുപ്പമാണെന്ന് വിശ്വസിച്ചാൽ മാത്രമേ ഇത് ചെയ്ത് പൂർത്തിയാക്കാൻ കഴിയൂ" എന്ന് പറഞ്ഞ് അമൃത മകളെ പ്രചോദിപ്പിക്കുന്നുണ്ട്. പാപ്പു പേടിക്കുമ്പോൾ ‘യു ആർ എ സൂപ്പർസ്റ്റാർ’ എന്നു പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന അമൃതയെ വിഡിയോയിൽ കാണാം. 'നമ്മളാണ് ശക്തരായ അമ്മയും മകളും' എന്ന് പറഞ്ഞ് പാപ്പുവിന് ഒരു ഉമ്മ നൽകിയാണ് അമൃത വിഡിയോ അവസാനിപ്പിച്ചിരിക്കുന്നത്. അമൃതയെയും മകളെയും അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. അമൃത ഒരു നല്ല അമ്മയാണെന്നും മകളെ പ്രോത്സാഹിപ്പിക്കാൻ തെരഞ്ഞെടുത്ത വാക്കുകൾ ശക്തമാണെന്നുമൊക്കെ കമന്റ് ബോക്സിൽ വായിക്കാം. 

മടിക്കേരിയിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള റിസോർട്ടിലാണ് അമൃതയും പാപ്പുവും. യൂറോപ്യൻ പ്ലഷ് റൂമുകളും ആധുനിക സൗകര്യങ്ങളോചും കൂടിയ റിസോർട്ട് കൂർഗിലെ സുന്ദരമായ മലനിരകളുടെയും താഴ്‍‍‍വരകളുടെയും കാഴ്ച ഒരുക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com