'ചിലർ തിയറ്ററിൽ വരുന്നതുതന്നെ മോശം റിവ്യൂ പറയാൻ, ഇങ്ങനെ ആരോടും വൈരാ​ഗ്യം കാണിക്കരുത്'; ബാബുരാജ്

'ടിക്കറ്റെടുത്ത് തിയറ്ററിൽ സിനിമ കാണുന്ന ആൾക്ക് പറയാനുള്ള അവകാശം നൂറുശതമാനം ഉണ്ട്. പക്ഷേ അത് പരസ്യമായി പറയാൻ രണ്ടു ദിവസം വെയ്റ്റ് ചെയ്തുകൂടേ എന്നു മാത്രമേ ഞാൻ ചോദിക്കുന്നുള്ളൂ'
ബാബുരാജ്/ചിത്രം: ഫേയ്സ്ബുക്ക്
ബാബുരാജ്/ചിത്രം: ഫേയ്സ്ബുക്ക്

റിലീസ് ദിവസം തന്നെ സിനിമയെക്കുറിച്ച് മോശം റിവ്യൂ പറയുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ ബാബുരാജ്. സിനിമയെക്കുറിച്ച് മോശം പറയാൻ വേണ്ടി മാത്രം തിയറ്ററിൽ വരുന്നവരുണ്ടെന്നും ക്യാമറയുടെ പുറകെ പോയി സിനിമയെക്കുറിച്ച് മോശം പറയുകയാണ് ഇവരുടെ രീതിയെന്നും ബാബുരാജ് പറഞ്ഞു. ടിക്കറ്റെടുത്ത് തിയറ്ററിൽ സിനിമ കാണുന്ന ആൾക്ക് പറയാനുള്ള അവകാശം നൂറുശതമാനം ഉണ്ട്. പക്ഷേ അത് പരസ്യമായി പറയാൻ രണ്ടു ദിവസം വെയ്റ്റ് ചെയ്തൂടെയെന്നും താരം ചോദിക്കുന്നു. പുതിയ ചിത്രം തേരിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു പ്രതികരണം. 

സിനിമയെക്കുറിച്ച് അഭിപ്രായം പറയുവാനുള്ള അവകാശം എല്ലാവർക്കും ഉണ്ട്. പക്ഷേ ഒരു വ്യക്തി തന്നെ എല്ലാ സിനിമകളെക്കുറിച്ചും പറയുമ്പോൾ അത് മറ്റൊരു വേർഷനിലേക്ക് എത്തുന്നു. ടിക്കറ്റെടുത്ത് തിയറ്ററിൽ സിനിമ കാണുന്ന ആൾക്ക് പറയാനുള്ള അവകാശം നൂറുശതമാനം ഉണ്ട്. പക്ഷേ അത് പരസ്യമായി പറയാൻ രണ്ടു ദിവസം വെയ്റ്റ് ചെയ്തുകൂടേ എന്നു മാത്രമേ ഞാൻ ചോദിക്കുന്നുള്ളൂ. രണ്ടു ദിവസം സമയം കൊടുക്കൂ, ചിലപ്പോൾ ആ സിനിമ രക്ഷപ്പെട്ടു പോയാലോ. ഒരാൾക്ക് ഇഷ്ടപ്പെടുന്ന പടം മറ്റൊരാൾക്ക് ഇഷ്ടമാകണമെന്നില്ല. ഇപ്പോൾത്തന്നെ, അവതാറിനെക്കുറിച്ച് എന്തെല്ലാം പറഞ്ഞുകൊണ്ടിരിക്കുന്ന സമയമാണ്.

അഭിപ്രായം പറയാൻ എല്ലവർക്കും അവകാശമുണ്ട്. എന്ന് കരുതി എല്ലാ പടവും ആദ്യ ദിവസം പോയി കണ്ട് പുറത്തിറങ്ങി ക്യാമറയും കൊണ്ട് നടക്കുന്നവരെ വിളിച്ചുവരുത്തി മോശം അഭിപ്രായം പറഞ്ഞ് സിനിമയെ താറടിച്ചു കാണിക്കുന്നത് ശരിയാണോ? ചില വിദ്വാന്മാർ ഇങ്ങനെ മോശം പറയുന്നതിനുവേണ്ടിത്തന്നെ തിയറ്ററുകളിലെത്താറുണ്ട്. ക്യാമറയുടെ പുറകെ പോയി സിനിമയെക്കുറിച്ച് മോശം പറയുകയാണ് ഇവരുടെ രീതി. അങ്ങനെ മനഃപൂർവം സിനിമയെ താറടിച്ചു കാണിക്കേണ്ടതുണ്ടോ എന്നാണ് എന്റെ ചോദ്യം.- ബാബുരാജ് പറഞ്ഞു. 

അടുത്തിടെ ഏറ്റവുമധികം മോശം കമന്റ് കേട്ടത് ഗോൾഡ് എന്ന സിനിമയെക്കുറിച്ചാണെന്നാണ് താരം പറയുന്നത് ആദ്യ ദിവസം ആദ്യ ഷോ തന്നെ പോയിക്കണ്ട് അഭിപ്രായം പബ്ലിക് ആയി പറയുകയാണ്. അങ്ങനെയൊരു വൈരാഗ്യമൊന്നും ആരോടും കാണിക്കരുതെന്നും ബാബുരാജ് കൂട്ടിച്ചർത്തു.

പണ്ടൊക്കെ ഒരുപാടു മോശം അഭിപ്രായം കേട്ടുകൊണ്ടിരുന്നതാണ് കന്നഡ സിനിമയ്ക്കാണ്. ഇപ്പോൾ കന്നഡ സിനിമ ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച നിലവാരത്തിലെത്തി. അവിടെയൊന്നും ഇത്രയും അഭിപ്രായം പറയുന്നവരെ കാണാനില്ലെന്നാണ് താരം പറയുന്നത്. നമ്മുടെ ഭാഷയിലെ സിനിമകളെത്തന്നെ നമ്മൾ താറടിച്ചു കാണിക്കുകയാണ്. ഇത്രയും ചാനലുകാര്‍ ഇങ്ങനെ എഴുതി വയ്ക്കുമ്പോൾ പല ആൾക്കാർക്കും നമ്മുടെ ഇൻഡസ്ട്രിയിൽ വരാൻ ഭയമുണ്ട്. ഇത്തരത്തിൽ പറയുന്ന അഭിപ്രായങ്ങൾ സിനിമയുടെ എല്ലാ ബിസിനസിനെയും ബാധിക്കുമെന്നും ബാബുരാജ് പറഞ്ഞു.  ഗോൾഡിന്റെ നിർമ്മാതാക്കൾക്ക് അതിന്റെ പൈസ തിരിച്ചു കിട്ടിയെങ്കിലും ചില ചെറിയ പടങ്ങൾ ഇത്തരത്തിൽ പരാജയപ്പെട്ടുപോകുകയാണെന്നും ബാബു രാജ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com