ദ്രോഹിച്ചത് 20 മിനിറ്റ്, അച്ഛനേയും അമ്മയേയും വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോ​ഗസ്ഥർ അപമാനിച്ചെന്ന് സിദ്ധാർഥ്

20 മിനിറ്റോളം സുരക്ഷാ ഉദ്യോ​ഗസ്ഥർ അപമാനിച്ചെന്നും ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ സിദ്ധാർഥ് പറഞ്ഞു
സിദ്ധാർഥ്/ ട്വിറ്റർ
സിദ്ധാർഥ്/ ട്വിറ്റർ

ചെന്നൈ; വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോ​ഗസ്ഥർ തന്റെ പ്രായമായ അച്ഛനേയും അമ്മയേയും അപമാനിച്ചെന്ന ആരോപണവുമായി നടൻ സിദ്ധാർഥ്. തമിഴ്‌നാട്ടിലെ മധുര വിമാനത്താവളത്തിൽ വച്ചാണ് മോശം അനുഭവമുണ്ടായത് എന്നാണ് താരം പറയുന്നത്. 20 മിനിറ്റോളം സുരക്ഷാ ഉദ്യോ​ഗസ്ഥർ അപമാനിച്ചെന്നും ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ സിദ്ധാർഥ് പറഞ്ഞു. 

മധുരൈ എയര്‍പോര്‍ട്ടിലെ സിആര്‍പിഎഫ് 20 മിനിറ്റോളം ഉപദ്രവിച്ചു. പ്രായമായ എന്റെ അച്ഛന്റേയും അമ്മയുടേയും ബാഗില്‍ നിന്ന് നാണയങ്ങള്‍ നീക്കിച്ചു. ഇംഗ്ലീഷില്‍ സംസാരിക്കാന്‍ പറഞ്ഞിട്ടും തുടര്‍ച്ചയായി ഹിന്ദിയില്‍ തന്നെ സംസാരിച്ചു. പരുഷമായി പെരുമാറി. ഞങ്ങള്‍ പ്രതിഷേധിച്ചപ്പോള്‍ ഇന്ത്യയില്‍ ഇങ്ങനെയൊക്കെയാണ് എന്നാണ് പറഞ്ഞത്. ഒരു പണിയുമില്ലാത്തവര്‍ പവര്‍ കാണിക്കുന്നു.- സിദ്ധാര്‍ഥ് കുറിച്ചു. വിമാനത്താവളത്തിൽ നിന്നുള്ള ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. 

മധുരെ വിമാനത്താവളത്തിലെ സുരക്ഷ കൈകാര്യം ചെയ്യുന്നത് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് അഥവാ സിഐഎസ്എഫ് ആണ്. എന്നാല്‍ ഇൻസ്റ്റാഗ്രാം സ്റ്റോറി പോസ്റ്റിൽ സിദ്ധാര്‍ത്ഥ് സിഐഎസ്എഫ് എന്നതിന് പകരം സിആര്‍പിഎഫ് എന്ന് പറഞ്ഞാണ് ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com