'പ്രേമത്തിന്റെ പേരിൽ പരിഹാസം, സിനിമ ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നി'; ശ്രുതി ഹാസൻ

'മലയാളം സിനിമയും അതിലെ സായ് പല്ലവിയുടെ കഥാപാത്രം പ്രേക്ഷകഹൃദയം കീഴടക്കിയതാണ് തനിക്കുനേരെയുള്ള ട്രോളുകൾക്ക് കാരണമായത്'
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

തെന്നിന്ത്യയിൽ പോലും മികച്ച വി‌ജയമായി മാറിയ ചിത്രമാണ് അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം. ചിത്രത്തിലെ മലർ എന്ന കഥാപാത്രത്തിലൂടെയാണ് സായ് പല്ലവി തെന്നിന്ത്യയിലെ മുൻനിര താരമായി ഉയർന്നത്. മികച്ച പ്രകടനമാണ് ചിത്രത്തിൽ താരം കാഴ്ചവച്ചത്. സൗന്ദര്യസങ്കൽപ്പത്തെ പൊളിച്ചെഴുതാൻ വരെ സായിയുടെ മലറിനായി. ചിത്രം വിജയമായതോടെ മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയും ചെയ്തു. തെലുങ്ക് റീമേക്കിൽ ശ്രുതി ഹാസനാണ് ഈ കഥാപാത്രമായി എത്തിയത്. ഈ ചിത്രത്തിന്റെ പേരിൽ താൻ സോഷ്യൽ മീഡിയയിൽ ട്രോൾ ചെയ്യപ്പെട്ടുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ശ്രുതി. 

തെലുങ്ക് പ്രേമത്തിന് ട്രോൾ

താൻ അങ്ങനെ ട്രോൾ ചെയ്യപ്പെടാറില്ലെന്നും എന്നാൽ തെലുങ്ക് ചിത്രം പ്രേമത്തിന്റെ പേരിൽ പരിഹാസം ഏറ്റുവാങ്ങിയെന്നുമാണ് താരം പറഞ്ഞത്. മലയാളം സിനിമയും അതിലെ സായ് പല്ലവിയുടെ കഥാപാത്രം പ്രേക്ഷകഹൃദയം കീഴടക്കിയതാണ് തനിക്കുനേരെയുള്ള ട്രോളുകൾക്ക് കാരണമായത്. സിനിമ ചെയ്യേണ്ട എന്നു പോലും ചിന്തിച്ചുപോയെന്നും താരം പറഞ്ഞു. 

തെലുങ്ക് സിനിമയായ പ്രേമത്തിന്റെ പേരില്‍ മാത്രമാണ് ഞാന്‍ ട്രോള്‍ ചെയ്യപ്പെട്ടത്. ഒറിജിനല്‍ സിനിമ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. ചിത്രത്തിലെ നായികയും പ്രേക്ഷകരുടെ മനം കവര്‍ന്നു. ഈ സിനിമ ചെയ്യേണ്ട എന്ന് ഒരു നിമിഷം ഞാന്‍ ചിന്തിച്ചു. പക്ഷേ വേണ്ട, ഞാന്‍ എന്റെ രീതിയില്‍ ഇത് ചെയ്യാം, ഞാന്‍ ഇഷ്ടപ്പെടുന്നതുപോലെ. അവര്‍ എന്തു ചിന്തിക്കുന്നു എന്നത് പ്രശ്‌നമല്ല. ഒറിജിനല്‍ എനിക്ക് ഇഷ്ടപ്പെട്ടു, പക്ഷേ അവരെപ്പോലെ എനിക്കാവാന്‍ സാധിക്കില്ല. ഞാന്‍ ആവുകയുമില്ല. അതിനാല്‍ എനിക്ക് കുറച്ച് നല്ല സമയം കിട്ടി. ഭാഗ്യത്തിന് സിനിമ മികച്ച രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു, ദൈവത്തിന് നന്ദി- ശ്രുതി പറഞ്ഞു. 

ഇതിലൂടെ വലിയ പാഠം പഠിച്ചു

ഇതിലൂടെ താന്‍ ജീവിതത്തില്‍ വലിയൊരു പാഠം പഠിച്ചുവെന്നും ശ്രുതി പറയുന്നു. ഒരിക്കലും മറ്റൊരാളുമായി നമ്മളെ താരതമ്യപ്പെടുത്തി നോക്കരുത്. കൂടാതെ കരുണയില്ലാത്ത രൂക്ഷമായ വിമര്‍ശനങ്ങളെ ഏറ്റെടുക്കേണ്ട കാര്യമില്ലെന്നുമാണ് താരം പറയുന്നത്. പ്രഭാസ് നായകനായി എത്തുന്ന സലാറിലാണ് ശ്രുതി അഭിനയിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com