'ഇങ്ങനെ സംസാരിച്ചാല്‍ ശരിയാകില്ല, ദിലീഷ് പോത്തനെ വിളിക്കേണ്ടിവരും';​ഗുരു സോമസുന്ദരത്തോട് ബേസിൽ പറഞ്ഞത്

അഞ്ച് സുന്ദരികളില്‍ എനിക്ക് വേണ്ടി ശബ്ദം നല്‍കിയത് ദിലീഷ് പോത്തന്‍ ആണ്
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം

മിന്നൽ മുരളിയിലൂടെ സിനിമാപ്രേമികളുടെ മനം കവരുകയാണ് ​ഗുരു സോമസുന്ദരം. ഷിബു എന്ന വില്ലൻ കഥാപാത്രമായാണ് ചിത്രത്തിൽ ​ഗുരു സോമസുന്ദരം എത്തിയത്. തമിഴ് കലർന്ന മലയാളമാണ് ചിത്രത്തിൽ അദ്ദേഹം സംസാരിക്കുന്നത്. ചിത്രത്തിന് ഡബ്ബ് ചെയ്യാൻ വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു എന്നു പറയുകയാണ് ​ഗുരു സോമസുന്ദരം. 

'ഷിബുവിന് ഡബ്ബ് ചെയ്യാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷേ ആ കഷ്ടപ്പാട് വലിയ സന്തോഷം നല്‍കുന്നുണ്ട്. അഭിനയിച്ചത് ഞാന്‍ തന്നെ ഡബ്ബ് ചെയ്യുന്നു എന്നത് വലിയ കാര്യമല്ലേ. ബേസില്‍ കഥ പറഞ്ഞതിന്റെ പിറ്റേ ദിവസം മുതല്‍ ഞാന്‍ യൂട്യൂബ് നോക്കി മലയാളം പഠിക്കാന്‍ തുടങ്ങി. അഞ്ച് സുന്ദരികളില്‍ എനിക്ക് വേണ്ടി ശബ്ദം നല്‍കിയത് ദിലീഷ് പോത്തന്‍ ആണ്. മിന്നലിന്റെ ചിത്രീകരണത്തിനിടയില്‍ ബേസില്‍ തന്നെ വെറുതേ വാശി പിടിപ്പിക്കുമായിരുന്നു. ഇങ്ങനെ മലയാളം സംസാരിച്ചാല്‍ ശരിയാകില്ല, ഇത് ദിലീഷിനെ വിളിക്കേണ്ടി വരുമെന്നെക്കെ പറഞ്ഞ്. ആ വാശി എന്നിലുണ്ടായിരുന്നു. ചിത്രീകരണത്തിനിടയില്‍ നല്ല പോലെ മലയാളം സംസാരിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ താന്‍ തന്നെ ഡബ് ചെയ്തേ പറ്റൂ എന്ന് ബേസില്‍ പറഞ്ഞു.- മാതൃഭൂമിക്കു നൽകിയ അഭിമുഖത്തിൽ ​ഗുരു സോമസുന്ദരം പറഞ്ഞു. 

ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രം നെറ്റ്ഫ്ളിക്സിലൂടെ ഡിസംബർ 24നാണ് റിലീസായത്. ടൊവിനോ തോമസാണ് ചിത്രത്തിലെ നായകനായി എത്തിയത്. മലയാളത്തിലെ ആദ്യ സൂപ്പർഹീറോചിത്രമായി എത്തിയ മിന്നൽമുരളി ഇപ്പോൾ ലോകവ്യാപക പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com