'ഉദയയെ വെറുത്ത, സിനിമയിലേക്ക് വരാൻ എതിർപ്പ് പ്രകടിപ്പിച്ച കുട്ടി'; അച്ഛന്റെ പിറന്നാൾ ദിനത്തിൽ കുഞ്ചാക്കോ ബോബൻ 

സിനിമയോടും അഭിനയത്തോടുമുള്ള അഭിനിവേശം പകർന്നു തന്നത് അച്ഛനാണ് എന്നാണ് ചാക്കോച്ചൻ പറയുന്നത്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

ച്ഛൻ ബോബൻ കുഞ്ചാക്കോയുടെ ജന്മദിനത്തിൽ കുറിപ്പുമായി കുഞ്ചാക്കോ ബോബൻ. സിനിമയുടെ ഭാ​ഗമാകാൻ ഒരിക്കലും താൽപ്പര്യമില്ലാതിരുന്ന കുട്ടിയിൽ നിന്ന് സിനിമയോടുള്ള അഭിനിവേശത്തിലേക്ക് തന്നെ എത്തിച്ചതിനെക്കുറിച്ചാണ് താരം കുറിക്കുന്നത്. നിർമാണ കമ്പനിയായ ഉദയയെ താൻ വെറുത്തിരുന്നു. എന്നാൽ ഇപ്പോൾ ആ ബാനറിൽ രണ്ടാമത്തെ സിനിമയെടുക്കാൻ ഒരുങ്ങുകയാണ്. സിനിമയോടും അഭിനയത്തോടുമുള്ള അഭിനിവേശം പകർന്നു തന്നത് അച്ഛനാണ് എന്നാണ് ചാക്കോച്ചൻ പറയുന്നത്. അച്ഛനൊപ്പമുള്ള അപൂർവ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു കുറുപ്പ്. 

കുഞ്ചാക്കോ ബോബന്റെ കുറിപ്പ്

‘ജന്മദിനാശംസകൾ അപ്പാ..ഈ വർഷം അച്ഛന് ആശംസകൾ നേരുന്നതിൽ കുറച്ച് പ്രത്യേകതകൾ ഉണ്ട്. ഏത് തരത്തിലായാലും സിനിമയുടെ ഭാ​ഗമാവാൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്ന ആൺകുട്ടിയിൽ നിന്ന്...സിനിമയോടുള്ള അഭിനിവേശം കാരണം അതില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ കഴിയാത്ത ഒരു മനുഷ്യനിലേക്ക്...സിനിമയിൽ ഒരു വർഷം പോലും നിലനിൽക്കുമെന്ന് ചിന്തിക്കാത്ത ഒരു ആൺകുട്ടിയിൽ നിന്ന്...സിനിമയിൽ 25 വർഷം പൂർത്തിയാക്കിയ പുരുഷനിലേക്ക്...ഉദയ എന്ന പേര് വെറുത്ത ഒരു ആൺകുട്ടിയിൽ നിന്ന്...അതേ ബാനറിൽ തന്റെ രണ്ടാമത്തെ സിനിമ നിർമ്മിക്കുന്ന പുരുഷനിലേക്ക്. അപ്പാ....അഭിനയത്തോടും സിനിമയോടും ഉള്ള സ്നേഹവും അഭിനിവേശവും ഞാൻ പോലും അറിയാതെ അങ്ങ് എന്നിലേക്ക് പകർന്നു തന്നു. ഞാൻ പഠിച്ചതും സമ്പാദിച്ചതും എല്ലാം അപ്പ പഠിപ്പിച്ച അടിസ്ഥാന കാര്യങ്ങളിൽ നിന്നാണ്. സിനിമകളെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഞാൻ ഇപ്പോഴും നിങ്ങളിൽ നിന്ന് പഠിക്കുന്നു!!! ഇരുണ്ട സമയങ്ങളിൽ എന്നിലേക്ക് വെളിച്ചം പകരുകയും മുന്നോട്ട് കുതിക്കാൻ എനിക്ക് അനുഗ്രഹങ്ങൾ നൽകുകയും ചെയ്യുക. എല്ലാ സ്നേഹവും ഇവിടെ നിന്നും അവിടേക്ക്..’–കുഞ്ചാക്കോ ബോബൻ കുറിച്ചു. 

ഉദയയും തിരിച്ചുവരവ്

ചാക്കോച്ചന്റെ മുത്തച്ഛൻ ബോബൻ കുഞ്ചാക്കോയിലൂടെ 1947ലാണ് ഉദയാപിറക്കുന്നത്. മലയാളത്തിലെ ആദ്യത്തെ നിർമാണക്കമ്പനിയായ ഉദയയിലൂടെ നിരവധി സൂപ്പർഹിറ്റുകളാണ് പിറന്നത്. 1976-ൽ കുഞ്ചാക്കോ അന്തരിച്ചതോടെ ഉദയ ബോബൻ കുഞ്ചാക്കോയുടെ നിയന്ത്രണത്തിലായി. എന്നാൽ 1986ൽ അനശ്വര ഗാനങ്ങൾ എന്ന ചിത്രമാണ് ഉദയയുടേതായി അവസാനം പുറത്തുവന്നത്. കുഞ്ചാക്കോ ബോബൻ ഉദയ ബാനറിന്റെ കീഴിൽ സിനിമയെടുക്കുന്നത് 2016ലായിരുന്നു. സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത ‘കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‌ലോ’. 30 വർഷത്തിനു ശേഷമുള്ള ഉദയയുടെ വരവിനെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com