മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം ഓസ്‌കാർ നോമിനേഷൻ പട്ടികയിൽ. ഗ്ലോബൽ കമ്യൂണിറ്റി ഓസ്‌കർ അവാർഡ്സ്-2021നുള്ള ഇന്ത്യയിൽ നിന്നുള്ള നോമിനേഷൻ പട്ടികയിലാണ് മരക്കാർ ഇടംപിടിച്ചിരിക്കുന്നത്. സൂര്യ നായകനായ തമിഴ് ചിത്രം ജയ് ഭീമും ഓസ്‌കാർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മികച്ച ഫീച്ചർ ഫിലിം വിഭാഗത്തിനുള്ള നോമിനേഷൻ പട്ടികയിലാണ് ചിത്രം ഇടംനേടിയിരിക്കുന്നത്.
ഓസ്‌കാർ നോമിനേഷനുകൾക്കുള്ള വോട്ടെടുപ്പ് ജനുവരി 27 വ്യാഴാഴ്ച തുടങ്ങി ഫെബ്രുവരി 1 ചൊവ്വാഴ്ച വരെ തുടരും.
മികച്ച ഫീച്ചർ സിനിമ, സ്പെഷ്യൽ എഫക്ട്സ്, വസ്ത്രാലങ്കാരം എന്നീ മേഖലകളിൽ ദേശീയ പുരസ്‌കാരം ലഭിച്ച ചിത്രമാണ് മരക്കാർ. കഴിഞ്ഞ വർഷം ഡിസംബർ രണ്ടിന് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഡിസംബർ 17 ന് ആമസോൺ പ്രൈമിലും റിലീസ് ചെയ്തിരുന്നു. മോഹൻലാലിന് പുറമേ നെടുമുടി വേണു, മഞ്ജു വാര്യർ, പ്രണവ് മോഹൻലാൽ, കല്ല്യാണി പ്രിയദർശൻ, കീർത്തി സുരേഷ്, മുകേഷ്, സുനിൽ ഷെട്ടി, ഇന്നസെന്റ്, മാമുക്കോയ തുടങ്ങി നീണ്ട താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നാണ് ചിത്രം നിർമിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക