'എസ്‌കേപ്പ്' എന്ന സിനിമയിലൂടെ പിന്നണി ഗായികയാകാൻ ഒരുങ്ങി നടി ഗായത്രി സുരേഷ്. നവാഗതനായ സർഷിക്ക് റോഷൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജാസ്സി ഗിഫ്റ്റിനൊപ്പമാണ് ഗായത്രി പാടുന്നത്. അധികം വൈകാതെ ഗാനം പുറത്ത് വിടും.
സാനന്ദ് ജോർജ് ഗ്രേസ് സംഗീതം സംവിധാനം നിർവഹിക്കുന്ന ഗാനത്തിന് വരികൾ എഴുതിയത് വിനു വിജയ് ആണ്. ഗായത്രിയെ കൂടാതെ ശ്രീവിദ്യ മുല്ലശേരി, അരുൺ കുമാർ സന്തോഷ് കീഴാറ്റൂർ, നന്ദൻ ഉണ്ണി, വിനോദ് കോവൂർ, ഷാജു ശ്രീധർ, ദിനേശ് പണിക്കർ തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. എസ് ആർ ബിഗ് സ്ക്രീൻ എൻറർടൈൻമെൻറ് ആണ് ചിത്രം നിർമിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക