'സ്നേഹത്തിന്റെ അധ്വാനമാണ് ഈ സിനിമ'; ഉപചാരപൂർവ്വം ഗുണ്ടജയന്റെ റിലീസ് മാറ്റിവച്ചു: ദുൽഖർ സൽമാൻ

കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം.
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്

സൈജു കുറുപ്പ് ടൈറ്റിൽ റോളിൽ എത്തുന്ന ചിത്രം ഉപചാരപൂർവ്വം ഗുണ്ടജയന്റെ റിലീസ് മാറ്റിവച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. ചിത്രത്തിന്റെ നിർമാതാവായ ദുൽഖർ സൽമാൻ ആണ് റിലീസ് മാറ്റിയ വിവരം അറിയിച്ചത്. നിലവിലെ സാഹചര്യം പരി​ഗണിച്ച് ഉപചാരപൂർവ്വം ഗുണ്ടജയന്റെ റിലീസ് മാറ്റാൻ നിശ്ചയിച്ചതായി താരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ചിത്രം എത്രയും പെട്ടെന്ന് പ്രേക്ഷകരിലേക്കെത്തിക്കാൻ ശ്രമിക്കുമെന്നും ​ദുൽഖർ പറഞ്ഞു. 

ജനുവരി 28നാണ് സിനിമയുടെ റിലീസ് നിശ്ചയിച്ചിരുന്നത്. "നമ്മുടെ ഗുണ്ടജയന്റെ വീട്ടിലെ അടിപൊളി കല്യാണം കൂടി പൊട്ടിച്ചിരിച്ച് തിരികെ മടങ്ങാൻ തീയറ്ററുകളിലേക്ക് പോരേ. 2022 ജനുവരി 28 മുതൽ. പിന്നെ ഗുണ്ടജയൻ എന്റെ കൂട്ടുകാരനായതു കൊണ്ട് പറയുവല്ല കണ്ടോളൂ.. ചിരിച്ചോളൂ.. പക്ഷേ പഴേ ഗുണ്ടകളെ കളിയാക്കരുതേ..!", റിലീസ് അറിയിച്ച് ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ. 

അരുൺ വൈഗയാണ് ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നത്. രാജേഷ് വർമ്മയുടെതാണ് തിരക്കഥ. സൈജു കുറുപ്പിന് പുറമേ സിജു വിൽസൺ, ശബരീഷ് വർമ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോണി ആന്റണി, ഗോകുലൻ, സാബു മോൻ, ഹരീഷ് കണാരൻ, ഷാനി ഷാക്കി, സുധീർ കരമന, ജാഫർ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, തട്ടിം മുട്ടിം ഫെയിം സാഗർ സൂര്യ, വൃന്ദ മേനോൻ, നയന, പാർവതി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വേഫെയർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും മൈ ഡ്രീംസ് എന്റർടൈൻമെന്റിന്റെ ബാനറിൽ സെബാബ് ആനികാടും ചേർന്നാണ് നിർമാണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com