150 കോടിയുടെ ബാഹുബലി സീരീസ് ഉപേക്ഷിക്കുന്നില്ല, മാറ്റങ്ങൾ വരുത്താൻ നെറ്റ്ഫ്ളിക്സ് 

150 കോടി ചെലവഴിച്ച് നിർമിച്ച ബാഹുബലി ബിഫോര്‍ ദ ബിഗിനിങ്ങ് എന്നു പേരിട്ട സീരീസിൽ നെറ്റ്ഫ്ളിക്സ് തൃപ്തരായില്ല
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ഴിഞ്ഞ ദിവസമാണ് ചിത്രീകരണം പൂർത്തിയാക്കിയ ബാഹുബലി സീരീസ് ഉപേക്ഷിക്കാൻ നെറ്റ്ഫ്ളിക്സ് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ വന്നത്. 150 കോടി ചെലവഴിച്ച് നിർമിച്ച ബാഹുബലി ബിഫോര്‍ ദ ബിഗിനിങ്ങ് എന്നു പേരിട്ട സീരീസിൽ നെറ്റ്ഫ്ളിക്സ് തൃപ്തരായില്ല. തുടർന്ന് സീരീസ് പൂർണമായി ഉപേക്ഷിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാൽ 150 കോടി രൂപ നെറ്റ്ഫ്ളിക്സ് വെറുതെ കളയില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. പുനര്‍മൂല്യ നിര്‍ണയം ചെയ്ത് സീരീസിൽ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങുകയാണ് നെറ്റ്ഫ്ളിക്സ്. 

ചിത്രീകരിച്ചത് നെറ്റ്ഫ്ളിക്സിന് ഇഷ്ടമായില്ല

എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലിയുടെ പ്രീക്വൽ പ്രഖ്യാപിച്ച് ആറ് മാസത്തെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷനും പൂർത്തിയാക്കിയിരുന്നു. എന്നാൽ സീരീസിന് നിലവാരമില്ലെന്ന് വിലയിരുത്തിയ നെറ്റ്ഫ്ളിക്സ് പ്രദര്‍ശിപ്പിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചില്ല. മാറ്റങ്ങള്‍ വരുത്തി സീരീസ് റിലീസ് ചെയ്യാന്‍ സാധിക്കുമോ എന്ന് പരിശോധിക്കുകയാണ്. 

ശിവകാമി ദേവിയുടെ പോരാട്ടങ്ങൾ

മഹിഷ്മതി സാമ്രാജ്യത്തിലേക്കുള്ള ശിവകാമി ദേവിയുടെ പ്രയാണമാണ് സീരിസിന്റെ ഇതിവൃത്തം. ഹൈദരാബാദിൽ ബ്രഹ്മാണ്ഡ സെറ്റ് നിർമ്മിച്ചാണ് ഷൂട്ടിങ് നടത്തിയത്. ആനന്ദ് നീലകണ്ഠന്റെ "ദി റൈസ് ഓഫ് ശിവകാമിയുടെ" പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സീരീസ്. ദേവകട്ടയും പ്രവീൺ സറ്ററും ചേർന്നാണ് സിനിമ സംവിധാനം ചെയ്തത്. മൃണാള്‍ താക്കൂറായിരുന്നു ശിവകാമി ദേവിയുടെ യൗവ്വനകാലം അവതരിപ്പിച്ചത്  ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇനിയും പുറത്തുവന്നിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com