ജെയിംസ് ബോണ്ട് തീം മ്യൂസിക്ക് സൃഷ്ടാവ്; മോണ്ടി നോർമൻ അന്തരിച്ചു 

ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് മരണ വാർത്ത പുറത്തുവിട്ടത്
മോണ്ടി നോർമൻ
മോണ്ടി നോർമൻ

ലണ്ടൻ: ജെയിംസ് ബോണ്ട് ചിത്രത്തിലെ വിഖ്യാതമായ തീം മ്യൂസിക്ക് ഒരുക്കിയ പ്രശസ്ത ബ്രിട്ടീഷ് സംഗീതജ്ഞൻ മോണ്ടി നോർമൻ അന്തരിച്ചു. 94 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് മരണ വാർത്ത പുറത്തുവിട്ടത്. തിങ്കളാഴ്ച്ചയായിരുന്നു വിയോഗം. 

1928ൽ കിഴക്കേ ലണ്ടനിൽ ജനിച്ച നോർമൻ രണ്ടാംലോക മഹായുദ്ധ കാലത്ത് പലായനം ചെയ്തു. റോയൽ എയർഫോഴ്‌സിൽ സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം പിന്നീട് സംഗീതരംഗത്തേക്ക് തിരിയുകയായിരുന്നു. സിറിൽ സ്റ്റാപ്പൾട്ടൺ, സ്റ്റാൻലി ബ്ലാക്ക് തുടങ്ങിയ പ്രശസ്ത സംഗീത ബാൻഡുകളിൽ ഗായകനായിരുന്നു നോർമൻ.  'മേക്ക് മി ആൻ ഓഫറാ'ണ് ആദ്യ ചിത്രം. 

ടെറൻസ് യങ് സംവിധാനം ചെയ്ത ആദ്യത്തെ ജെയിംസ് ബോണ്ട് ചിത്രമായ 'ഡോ. നോ'യ്ക്കായി 1962-ൽ നോർമാൻ സംഗീതം ഒരുക്കി. സിനിമയുടെ നിർമാതാക്കൾ പിന്നീട് സംഗീതം പുനർക്രമീകരിക്കാനായി ജോൺ ബാരിയെ ഏൽപ്പിച്ചു.  ലോകമെങ്ങും വലിയ തരംഗമായി മാറിയ ബോണ്ടിന്റെ തീം മ്യൂസിക്കിന്റെ ഒരുക്കിയത് താനാണെന്ന് ബാരി അവകാശപ്പെട്ടു. നിയമനടപടി സ്വീകരിച്ച നോർമൻ അതിൽ വിജയിച്ചതോടെ 1962 മുതൽ അതിൽ റോയൽറ്റി ലഭിക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com