"സിംഹമായാൽ പല്ല് കാണിച്ചെന്നുവരും, ചിലപ്പോൾ കടിക്കുകയും ചെയ്യും": അശോകസ്തംഭത്തെകുറിച്ച് അനുപം ഖേർ 

അശോകസ്തംഭം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടൻ അനുപം ഖേർ
അനുപം ഖേർ/ ഫയൽ ചിത്രം
അനുപം ഖേർ/ ഫയൽ ചിത്രം

പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത അശോകസ്തംഭം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി ബോളിവുഡ് നടൻ അനുപം ഖേർ. സിംഹമായാൽ ചിലപ്പോൾ പല്ല് കാണിച്ചെന്നുവരും എന്നാണ് അനുപം ഖേർ ട്വീറ്റ് ചെയ്തത്. 

"സിംഹമായാൽ ചിലപ്പോൾ പല്ല് കാണിച്ചെന്നുവരും. എല്ലാത്തിനും ഉപരി, ഇത് സ്വതന്ത്ര ഭാരതത്തിന്റെ സിംഹമാണ്. ആവശ്യമെങ്കിൽ ഭാരതത്തിലെ സിംഹം കടിക്കുകയും ചെയ്യു"മെന്നാണ് അനുപം ഖേർ ട്വീറ്റ് ചെയ്തിരിക്കുന്നത്. പ്രധാന മന്ത്രി മ്യൂസിയത്തിൽ നിന്നെടുത്ത വിഡിയോയ്ക്കൊപ്പം ആണ് ട്വീറ്റ്. ട്വീറ്റിനൊപ്പം പ്രധാനമന്ത്രി സൻഗ്രഹാലയയിലെ അശോകസ്തംഭത്തിന്റെ വിഡിയോയും പങ്കുവെച്ചിട്ടുണ്ട്. 

‌സിംഹങ്ങളുടെ പല്ലുകൾ പുറത്തുകാണുന്ന വിധത്തിലാണ് പുതിയ പാർലമെന്റ് സമുച്ചയത്തിന് മുകളിൽ സ്ഥാപിച്ച അശോകസ്തംഭത്തിന്റെ രൂപകൽപ്പന. വീര്യം തുളുമ്പുന്ന പുതിയ അശോകസ്തംഭത്തിനെതിരെ പ്രമുഖരടക്കം വിമർശനവുമായി രം​ഗത്തെത്തുന്നതിനിടെയാണ് അനുകൂലിച്ച് അനുപം ഖേർ രംഗത്തെത്തിയത്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com