സമയത്ത് എത്തില്ല, നിർമാതാവിന് നഷ്ടം; നടൻ ശ്രീനാഥ് ഭാസിക്കെതിരെ നടപടിയെടുത്തേക്കും 

ശ്രീനാഥ് ഭാസി ചേമ്പറില്‍ എത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തണം എന്നാണ് നിർദേശം
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

കൊച്ചി: ഷൂട്ടിങ്ങിന് സമയത്ത് എത്തു‌ന്നില്ലെന്ന പരാതിയിൽ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ ഫിലിം ചേമ്പര്‍ അച്ചടക്ക നടപടിയെടുത്തേക്കും. ഇന്ന് ചേര്‍ന്ന ഫിലിം ചേമ്പര്‍ യോഗത്തിലാണ് നടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. പല സിനിമ ലൊക്കേഷനുകളിലും ഷൂട്ടിംഗിനും താരം സമയത്ത് എത്തുന്നില്ലെന്നും നിര്‍മ്മാതാക്കള്‍ക്ക് വലിയ നഷ്ടം ഉണ്ടാകുന്നുവെന്നും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടിയെടുക്കാന്‍ ഫിലിം ചേമ്പര്‍ ആലോചിക്കുന്നത്. 

അടുത്തദിവസം ശ്രീനാഥ് ഭാസി ചേമ്പറില്‍ എത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തണം എന്നാണ് നിർദേശം. ഇനിയുള്ള പ്രോജക്ടുകള്‍ക്ക് അനുമതി നല്‍കുമ്പോള്‍ താരം ചേമ്പറുമായി ആലോചിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. താരസംഘടനയായ അമ്മയിൽ ശ്രീനാഥ് ഭാസിക്ക് അം​ഗത്വം ഇല്ലാത്തതിനാലാണ് നടപടിക്ക് ഫിലിം ചേമ്പര്‍ മുന്‍കൈയെടുക്കുന്നത്. 

താരങ്ങളുടെ ശമ്പളം കുറയ്ക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ അടുത്ത മാസം വീണ്ടും യോഗം ചേരും. ഇന്നത്തെ യോഗത്തില്‍ തീരുമാനമാകാത്തതിനെത്തുടര്‍ന്ന് ഓഗസ്റ്റ് ആദ്യം അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ കൂടി സാന്നിധ്യത്തില്‍ വീണ്ടും യോഗം ചേരാനാണ് തീരുമാനം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com