തല്ലുമാലയിലെ ആ അടി റിയൽ; "അടി കൊണ്ടോന്റെ ചിരി കണ്ടോളീ" എന്ന് ടൊവിനോ, വിഡിയോ  

മുഖത്ത് കിട്ടിയ അടി ശരിക്കും വാങ്ങിയതാണെന്ന് താരം
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

സിനിമയിലെ ഓരോ സീനും മികച്ചതാക്കാൻ കഴിവിന്റെ പരമാവധി പരിശ്രമിക്കുന്നവരാണ് പല താരങ്ങളും. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ തല്ലുമാല എന്ന സിനിമയുടെ ചിത്രീകരണസമയത്തുണ്ടായ ഒരു സംഭവം പങ്കുവച്ചിരിക്കുകയാണ് നടൻ ടൊവിനോ തോമസ്. സംഘട്ടനരം​ഗങ്ങൾ ഏറെയുള്ള ചിത്രത്തിലെ ട്രെയിലറിലും തല്ല് തന്നെയാണ് നിറഞ്ഞുനിൽക്കുന്നത്. ഇതിൽ ഒരുഭാ​ഗത്ത് തന്റെ മുഖത്ത് കിട്ടിയ അടി ശരിക്കും വാങ്ങിയതാണെന്നാണ് താരം പറയുന്നത്. 

"അടി കൊണ്ടോന്റെ ചിരി കണ്ടോളീ" എന്ന് കുറിച്ചുകൊണ്ട് ഈ രം​ഗത്തിന്റെ മേക്കിങ് വിഡിയോ പങ്കുവച്ചിരിക്കുകയാണ് ടൊവിനോ. രവധി പേരാണ് വീഡിയോക്ക് കമന്റുകളുമായെത്തിയത്. ഇതിപ്പോ അനക്ക് പുതിയ കാര്യമൊന്നും അല്ലല്ലോ എന്നാണ് നടി സംയുക്താ മേനോൻ കമന്റിട്ടിരിക്കുന്നത്. എക്സലന്റ് എന്നായിരുന്നു നടൻ ലുക്മാൻ അവറാന്റെ കമന്റ്. റിയലിസ്റ്റിക് ആക്റ്റിങ് എന്നാണ് തല്ലുമാലയുടെ സംവിധായകനായ ഖാലിദ് റഹ്മാൻ കുറിച്ചത്. 

ചിത്രം കംപ്ലീറ്റ് എന്റർടെയ്നറായിരിക്കും എന്നാണ് ട്രെയിലർ നൽകുന്ന സൂചന. മണവാളൻ വസീം എന്ന കഥാപാത്രമായാണ് ടൊവിനോ തോമസ് എത്തുന്നത്. വ്ലോ​ഗർ ബീപാത്തു എന്നാണ് കല്യാണിയുടെ കഥാപാത്രത്തിന്റേ പേര്. ഇവർക്കൊപ്പം ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാൻ അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. 

മുഹ്‌സിൻ പരാരിയും, അഷ്‌റഫ് ഹംസയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. ആഷിക്ക് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്. ഷോബി പോൾരാജ് കൊറിയോഫിയും സുപ്രിം സുന്ദർ സംഘട്ടന സംവിധാനവും നിർവഹിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com