"ബജറ്റ് ഇല്ലേ, ഇന്നോവ"; രശ്മിക മന്ദാനയുടെ കാറിനെ കളിയാക്കി കമന്റുകൾ, ലാളിത്യമെന്ന് ആരാധകർ 

രശ്മിക ഇന്നോവയിൽ സ്റ്റുഡിയോയിലെത്തിയ വിഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്

പുഷ്പയുടെ ഉഗ്രൻ വിജയത്തിന് പിന്നാലെ ബോളിവുഡിലും നിറയെ ആരാധകരെ സ്വന്തമാക്കിയിരിക്കുകയാണ് നടി രശ്മിക മന്ദാന. നടി ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പലപ്പോഴായി സ്റ്റുഡിയോകളിലും മറ്റും രശ്മികയെ കാണുന്നതാണ് ഇത്തരം വാർത്തകൾക്ക് പിന്നിൽ. 

കഴിഞ്ഞ ദിവസം, രശ്മിക, ഇന്നോവയിൽ സ്റ്റുഡിയോയിലെത്തിയ വിഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. വണ്ടിയുടെ പേരിൽ ചിലർ താരത്തെ കളിയാക്കിയപ്പോൾ മറ്റുചിലർ രശ്മികയുടെ ലാളിത്യത്തെ പുകഴ്ത്തിയും രംഗത്തെത്തി. "ബജറ്റ് കുറവാണ്", "ഇന്നോവ" എന്നെല്ലാം കുറിച്ചാണ് കളിയാക്കിയുള്ള കമന്റുകൾ എത്തിയത്. "അതെന്താ ഇന്നോവ കാർ അല്ല?", "പൊങ്ങച്ചം കാണിക്കാതെ ഇന്നോവ കൊണ്ടുവന്നതിൽ എന്താണ് തെറ്റ്?", "ഇതാണ് ലാളിത്യം" എന്നെല്ലാമാണ് താരത്തെ പിന്തുണച്ചുള്ള കമന്റുകൾ.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com