സൂര്യയ്ക്ക് ഓസ്കറിലേക്ക് ക്ഷണം, തെന്നിന്ത്യയിൽ ഇത് ആദ്യം; ബോളിവുഡിൽ നിന്ന് കാജോളും

തെന്നിന്ത്യൻ സിനിമയിൽ നിന്ന് ഇതാദ്യമായാണ് ഒരു അഭിനേതാവിന് അക്കാദമിയുടെ ഭാഗമാകാൻ ക്ഷണം ലഭിക്കുന്നത്
സൂര്യ/ഫയല്‍ ചിത്രം
സൂര്യ/ഫയല്‍ ചിത്രം

മിഴ് സൂപ്പർതാരം സൂര്യയ്ക്ക് ഓസ്കറിലേക്ക് ക്ഷണം. ഓസ്കർ പ്രഖ്യാപനം നടത്തുന്ന അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസിന്റെ ഭാഗാമാകാനാണ് സൂര്യയ്ക്ക് ക്ഷണം ലഭിച്ചത്. തെന്നിന്ത്യൻ സിനിമയിൽ നിന്ന് ഇതാദ്യമായാണ് ഒരു അഭിനേതാവിന് അക്കാദമിയുടെ ഭാഗമാകാൻ ക്ഷണം ലഭിക്കുന്നത്. 

ഓസ്കർ അക്കാദമി തന്നെയാണ് ഇക്കാര്യം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചത്. 397 പേരെയാണ് അക്കാദമി ഈ വർഷം പുതിയ അം​ഗങ്ങളായി തെരഞ്ഞെടുത്തു. സൂര്യയെ കൂടാതെ ബോളിവുഡ് നടി കാജോളിനും ക്ഷണം എത്തി. സംവിധായിക റീമ കാ​ഗ്തി, സുഷ്മിത് ഘോഷ്, ഡൽഹി മലയാളിയായ റിന്റു തോമസ്, ആദിത്യ സൂദ്, പിആർ ആയ സോഹ്നി സെൻ​ഗുപ്ത എന്നിവരാണ്  മറ്റ് ഇന്ത്യക്കാർ. അക്കാദമിയുടെ ഭാഗമാകാൻ ക്ഷണം ലഭിച്ച കലാകാരന്മാരിൽ 44 ശതമാനം സ്ത്രീകളും 50 ശതമാനം നോൺ-അമേരിക്കൻസുമാണ്. 

നേരത്തെ സൂര്യ നായകനായ ചിത്രം 'ജയ് ഭീം' ഓസ്‌കാറിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പ്രദർശിപ്പിച്ചിരുന്നു. 1993 ൽ നടന്ന യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച ചിത്രമാണ് ജയ് ഭീം.ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രം സൂര്യയുടെ 2ഡി എന്റർടെയിൻമെന്റ്സാണ് നിർമിച്ചത്.

ഇക്കഴിഞ്ഞ ഓസ്കറിൽ ഇന്ത്യയെ പ്രതിനിധീകരിച്ചെത്തിയ ഡോക്യുമെന്ററിയായ 'റൈറ്റിങ് വിത്ത് ഫയര്‍' എന്ന ചിത്രമൊരുക്കിയവരാണ് റിന്റുവും സുഷ്മിത് ഘോഷും ചേർന്നാണ്. ദളിത് വനിതകള്‍ മാധ്യമപ്രവര്‍ത്തകരായ 'ഖബര്‍ ലഹാരിയ' എന്ന ഹിന്ദി പത്രത്തെക്കുറിച്ചുള്ള ചിത്രം 'ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചര്‍' എന്ന വിഭാഗത്തിലാണ് മത്സരിച്ചത്. ഇതിനകം ഇരുപതിലേറെ അന്താരാഷ്ട്ര ബഹുമതികള്‍ കിട്ടിയ ഡോക്യുമെന്ററികൂടിയാണിത്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com