മത്സരത്തിന് അയച്ച കഥ അടിച്ചുമാറ്റി, മധുരം സംവിധായകനെതിരെ യുവതി; കുറിപ്പ്

മത്സരത്തിൽ തന്റെ സ്ക്രിപ്റ്റ് വിശകലനം ചെയ്യാനായി ലഭിച്ച യുവ സംവിധായകൻ തന്നെയാണ് മധുരം സംവിധാനം ചെയ്തതെന്നും രാരിമ വ്യക്തമാക്കുന്നു
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്


ജോജു ജോർജിനെ നായകനാക്കി അഹമ്മദ് ഖബീർ ഒരുക്കിയ സിനിമയാണ് മധുരം. സോണി ലിവിലൂടെ റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായമാണ് നേടിയത്. ഇപ്പോൾ ചിത്രം കോപ്പിയടിച്ചതാണെന്ന ആരോപണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് രാരിമ ശങ്കരൻകുട്ടി എന്ന യുവതി. ഷോർട്ട് ഫിലിം മൂവി സ്ക്രിപ്റ്റ് മത്സരത്തിൽ പങ്കെടുത്തുകൊണ്ട് അയച്ചുകൊടുത്ത തന്റെ കഥയാണ് ചിത്രത്തിൽ ഉപയോ​ഗിച്ചത് എന്നാണ് രാരിമ പറയുന്നത്. പ്രധാനകഥ പോയ വഴി മറ്റൊന്നായിരുന്നുവെങ്കിലും  ആശുപത്രിയിലെ ബൈസ്റ്റാൻഡേഴ്സിനിടയിലുള്ള ബന്ധത്തെ അടിസ്ഥാനമാക്കിയായിരുന്നു തന്റെ കഥ. കൂടാതെ തന്റെ പ്രധാന കഥാപാത്രം ഭക്ഷണത്തെക്കുറിച്ച് വാചാലനാകുന്ന ആളുമായിരുന്നു. മത്സരത്തിൽ തന്റെ സ്ക്രിപ്റ്റ് വിശകലനം ചെയ്യാനായി ലഭിച്ച യുവ സംവിധായകൻ തന്നെയാണ് മധുരം സംവിധാനം ചെയ്തതെന്നും രാരിമ വ്യക്തമാക്കുന്നു. 

രാരിമ ശങ്കരൻകുട്ടിയുടെ കുറിപ്പ് വായിക്കാം

സിനിമാ സ്വപ്നങ്ങൾ കാണുന്നവരോട് !!
നിങ്ങൾ ആരോടെങ്കിലും കഥ പറയാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ആദ്യം അത് റെജിസ്റ്റർ ചെയ്യുക അതിനു ശേഷം മാത്രമേ പറയാവു. എന്നാലോ? 
ഒരു ചുക്കും സംഭവിക്കുകേല! കഥയിൽ അല്ലെങ്കിൽ കഥാപരിസരത്തിൽ  വ്യത്യസ്തതയുണ്ടെങ്കിൽ  എപ്പോൾ അടിച്ചുമാറ്റി എന്ന് ചോദിച്ചാൽ മതി . റെജിസ്റ്റർ ചെയ്താലും മെയിൻ സ്റ്റോറി  മാറ്റി കൊണ്ട് നമ്മുടെ പശ്ചാത്തലം എടുത്ത് വേണംന്ന് വെച്ചാൽ  ആദ്യ കഥയേക്കാൾ മനോഹരമായ കഥ ഉണ്ടാക്കാൻ കഴിവുള്ള തിരകഥാകൃത്തുക്കളും ഡയറക്ടർമാരുമുള്ള സ്ഥലമാണു സിനിമ. ഞാനൊരു സിനിമാക്കാരേയും  കഥയുമായി സമീപിച്ചിട്ടില്ല .പക്ഷെ രണ്ടു തവണയായി ഒരു കൂട്ടർ നടത്തിയ Short film & Movie Script contest ൽ പങ്കെടുക്കുന്നു. മൂന്നു സീസണുകളോളം short film story മത്സരം മാത്രമായിരുന്നു അവരുടേത്.  Season 4 ലാണ് ഞാൻ ആദ്യമായി പങ്കെടുത്തത്. Short story ആദ്യ റൗണ്ട് കടന്നവരോടാണ് അന്ന് movie synopsis അയക്കാൻ ആവശ്യപ്പെട്ടത്. അങ്ങനെ 2020 നവംബർ 25 ന് ഞാൻ movie synopsis അയച്ചു. പിന്നീട് അടുത്ത റൗണ്ടിൽ കടന്നതിനാൽ movie full script അയച്ചെങ്കിലും last but one round വരെയെത്താനായുള്ളു. നമ്മുടെ കഥ ഏത് genre ലാണോ പെടുന്നത്  അതനുസരിച്ച് ആണ് നമുക്ക് ഡയറക്ടേഴ്സിനെ ലഭ്യമാക്കുക.എൻ്റെത് ഒരു "യുവ സംവിധായകനായിരുന്നു ". 

ലാസ്റ്റ് റൗണ്ടിൽ ഞാൻ പരിഗണിക്കപ്പെടാതിരുന്നതുകൊണ്ട് അദ്ദേഹത്തോട് നേരിട്ട് സംസാരിക്കാനും സാധിച്ചില്ല. ഇതിൻ്റെ അണിയറക്കാർ  Short films  എടുത്തുവെങ്കിലും തിരക്കഥവിജയികളിൽ  ആരുടേതും ഇതുവരെ സിനിമയാക്കിയതായി വാർത്ത വന്നതുമില്ല. 
Season 5 ലും ഞാൻ കൊണ്ടു തലവെച്ചു കൊടുത്തു. 500 രൂപക്ക് പകരം ഇത്തവണ entry fee 1000 ആയിരുന്നു.  എൻ്റെ Short film story ആദ്യ കടമ്പ കടന്നു. പക്ഷെ വിജയിച്ചില്ല. എനിക്കതിൽ നേരിയ വിഷമമെ ഉള്ളു എന്നു പറയുന്നതിൽ ഒരു കള്ളവുമില്ല .കാരണം നമ്മുടെ കഥയിലും  എന്തുകൊണ്ടും മികച്ച വയായിരിക്കുമല്ലോ അവർ ഷോർട്ട് ഫിലിം ആയി ഷൂട്ട് ചെയ്യുക. 
അത് പോട്ട്. പക്ഷെ എൻ്റെ നെഞ്ച് പൊട്ടിപ്പോയ വേദന ഉണ്ടാക്കിയത് മറ്റൊന്നാണ്.  പ്രധാനകഥ പോയ വഴി മറ്റൊന്നായിരുന്നുവെങ്കിലും ആശുപത്രിയിലെ ബൈസ്റ്റാൻഡേഴ്സിനിടയിലുള്ള foxhole relationship ആയിരുന്നു സീസൺ 4 ൽ ഞാനയച്ച  കഥയിലെ
പ്രധാനകഥാപാത്രങ്ങളെ ചേർത്തു നിർത്തിയ ലിങ്ക് (ആ കഥയുടെ Strong point ഉം അതായിരുന്നു)
മറ്റൊന്ന് എൻ്റെ കഥയിലെ prologonist എപ്പോഴും ഭക്ഷണത്തെക്കുറിച്ച് വാചാലനാകുന്ന ആളുമായിരുന്നു.

202l ഡിസംബർ 24 ന് റിലീസ് ചെയ്ത ഒരു സിനിമ എൻ്റെ അതേ കഥാന്തരീക്ഷമാണ്. പ്രസ്തുത ചിത്രത്തിൻ്റെ ചിത്രീകരണം അഥവാ പൂജ 2020 ഡിസംബറിൽ ആണ് ആരംഭിച്ചത്. കൂടുതൽ വിശദീകരണങ്ങളിലോട്ട് കടക്കുന്നില്ല കാരണം ഒട്ടും സന്തോഷത്തോടെയല്ല ഇതിവിടെ പോസ്റ്റുന്നത്. 
 രണ്ടു പേർക്ക് സമാനമായി ചിന്തിച്ചു കൂടെയെന്ന് സ്വാഭാവികമായും ചോദ്യമുയർന്നേക്കാം. തീർച്ചയായും. ഒരു പക്ഷെ ഞാനും അങ്ങനെ സമാധാനിച്ചിരുന്നേനെ. എൻ്റെ പോസ്റ്റിൽ ആദ്യം പറഞ്ഞിരിക്കുന്ന  യുവ സംവിധായകനല്ലായിരുന്നു Sony Liv ലൂടെ റിലീസ് ചെയ്ത ഫിലിമിൻ്റെ ഡയറക്ടർ എങ്കിൽ

 കേസിനോ പുക്കാറിനോ സഹതാപത്തിനോ വേണ്ടിയല്ല. എൻ്റെ fb സുഹൃത്തുക്കളിൽ 10% എങ്കിലും സിനിമ ഉണ്ടാക്കുന്നത് സ്വപ്നം കണ്ട് കഠിന പ്രയത്നം ചെയ്യുന്ന ചെറുപ്പക്കാരുൾപ്പെടുന്നവരാണ്. അവർക്കൊരു മുന്നറിയിപ്പാണ് ഈ post.
 എൻ്റെ കഥ അത് നല്ലതായിരുന്നു എന്ന ബോധ്യം ഉണ്ടെനിക്ക്. പക്ഷെ ഇനി അത്  വെറുമൊരു robot മാത്രമാണ് , ഏറെക്കുറെ നിർജീവമായ ഒന്ന്!!
കഥയടിച്ചുമാറ്റി എന്ന ആരോപണം വന്നാൽ അതിൽ നിന്നും ഊരാൻ വേറെ കഥയുണ്ടാക്കാനും വേണം ഭാവന. ആയിക്കോളു.
അപ്പോ പറഞ്ഞ പോലെ!
#മധുരം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com