രാജ്യം മുഴുവനും സംസാരിക്കുന്നത് നിങ്ങളുടെ പാട്ടിനെക്കുറിച്ചാണ്; ഹെഷാമിനോട് എആര്‍ റഹ്മാന്‍ 

'അന്ന് ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ വിറയ്ക്കുകയായിരുന്നു. അദ്ദേഹത്തിനൊപ്പം ഫോട്ടോ എടുക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല'
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്


പ്രമുഖ സംഗീത സംവിധായകന്‍ എആര്‍ റഹ്മാനെ കണ്ട അനുഭവം കുറിച്ച് ഹൃദയം സംഗീത സംവിധായകന്‍ ഹെഷാം അബ്ദുള്‍ വഹാബ്. ഹൃദയം സിനിമയിലെ ഗാനങ്ങളെക്കുറിച്ചാണ് രാജ്യത്തെ എല്ലാവരും സംസാരിക്കുന്നത് എന്ന് റഹ്മാന്‍ തന്റെ കൈപിടിച്ച് പറഞ്ഞുവെന്നാണ് ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. 2008 ല്‍ ആദ്യമായി അദ്ദേഹത്തെ കണ്ടപ്പോള്‍ താന്‍ വിറക്കുകയായിരുന്നെന്നും ഫോട്ടോ എടുക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല എന്നും ഹെഷാം കുറിച്ചു. റഹ്മാനൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ഹെഷാമിന്റെ കുറിപ്പ് വായിക്കാം

2008ല്‍ വോയ്‌സ് ടെസ്റ്റിനായി എആര്‍ റഹ്മാനെ കാണാന്‍ ചെന്നൈയിലേക്ക് പോയി. അന്ന് ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ വിറയ്ക്കുകയായിരുന്നു. അദ്ദേഹത്തിനൊപ്പം ഫോട്ടോ എടുക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല. അദ്ദേഹത്തെ കണ്ടപ്പോള്‍ എല്ലാം മറന്നു പോയി എന്നു പറയുന്നതാകും നല്ലത്. വര്‍ഷങ്ങള്‍ കഴിഞ്ഞു 2014ല്‍ അദ്ദേഹത്തിന്റെ മൊബൈല്‍ വര്‍ക്‌സ്റ്റേഷന്‍ ശരിയാക്കുന്നതിനായി വീണ്ടും കണ്ടു. അന്നും ഫോട്ടോ എടുക്കാനായില്ല. വര്‍ഷങ്ങള്‍ കടന്നുപോയി ഇന്ന് വീണ്ടും അദ്ദേഹത്തെ കണ്ടപ്പോള്‍ സ്‌റ്റേജില്‍ നിന്ന് ദില്‍ സേ പാടുന്ന മൂന്നാം ക്ലാസുകാരനാണ് ഞാനെന്ന് തോന്നി. സംഗീത സംവിധായകന്‍ എന്ന നിലയില്‍ എന്നെ പ്രചോദനമായിട്ടുള്ള അദ്ദേഹത്തിന്റെ മനോഹരങ്ങളായ എല്ലാ ആല്‍ബങ്ങളെക്കുറിച്ചും ഞാന്‍ ഓര്‍ത്തൂ. ഇന്ന് അദ്ദേഹത്തെ കണ്ടപ്പോള്‍ എന്റെ കൈയില്‍ പിടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ എല്ലാവരും ഹൃദയം സിനിമയിലെ പാട്ടിനെക്കുറിച്ചാണ് പറയുന്നത്. നിങ്ങള്‍ മികച്ച കാര്യമാണ് ചെയ്തത്. എനിക്ക് പ്രചോദിപ്പിച്ചതിന് നന്ദി സാര്‍. ഇപ്പോഴുള്ള എന്നെയാക്കിയതിന് നന്ദി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com