ഈ ​ഗാനം ചേട്ടന്മാർക്കും അവരുടെ രാപ്പാടികൾക്കുമായി; സൂപ്പർഹിറ്റ് ​ഗാനത്തിന് കവറുമായി അഞ്ച് ​ഗായകർ; വിഡിയോ

രാഹുല്‍ ലക്ഷ്മണ്‍, പ്രതീഷ് ഗംഗാധരന്‍, അര്‍ജുന്‍ ബി. നായര്‍, രോഹിത്ത് അനീഷ്, ഗോകുല്‍ ആര്‍. കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ​ഗാനം  ആലപിച്ചിരിക്കുന്നത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

വെണ്ണിലാകൊമ്പിലെ രാപ്പാടി എന്നും ഈയേട്ടന്റെ ചിങ്കാരീ- ഉസ്താദ് സിനിമയിലെ മോഹൻലാൽ കഥാപാത്രത്തിന് തന്റെ സഹോദരിയോടുള്ള സ്നേഹം നിറഞ്ഞു നിൽക്കുന്നതാണ് ഈ ​ഗാനം. എന്നാൽ ഈ ​ഗാനം പതിഞ്ഞത് മലയാളികളുടെ മനസിലാണ്. സഹോദരിയോടുള്ള സ്നേഹം പറയാൻ ഇതിലും മനോഹരമായ ​ഗാനമില്ല. ഇപ്പോൾ ഈ ​ഗാനത്തിന്റെ കവർ വേർഷനുമായി എത്തിയിരിക്കുകയാണ് അഞ്ച് ​ഗായകർ. 

രാഹുല്‍ ലക്ഷ്മണ്‍, പ്രതീഷ് ഗംഗാധരന്‍, അര്‍ജുന്‍ ബി. നായര്‍, രോഹിത്ത് അനീഷ്, ഗോകുല്‍ ആര്‍. കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ​ഗാനം  ആലപിച്ചിരിക്കുന്നത്. വനിതാ ദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ ​ഗാനം എല്ലാ സഹോദരന്‍മാര്‍ക്കും അവരുടെ സഹോദരിമാര്‍ക്കുമായാണ് സമർപ്പിച്ചത്. രാഹുല്‍ ലക്ഷ്മണ്‍ തന്നെയാണ് ആശയവും സംവിധാനവും. 

കീ ബോര്‍ഡ് & പ്രോഗ്രാമിങ് സിബിന്‍ പോളും മിക്‌സ് & മാസ്റ്റര്‍ സജീന്‍ ജയരാജും നിര്‍വഹിച്ചിരിക്കുന്നു. ക്യാമറയും എഡിറ്റിങ്ങും വിപിന്‍ എസ്. നായരും അസിസ്റ്റന്റ് ക്യാമറ എം. ജി. രാജനും ആണ്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് വിദ്യാസാഗറിന്റെ ഈണത്തിൽ യേശുദാസും ശ്രീനിവാസും ചേർന്നാണ് ആലപിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com