പെർമനന്റ് ആയി മുടി വച്ചുപിടിപ്പിച്ചു, ഒരു മാസത്തിനുള്ളിൽ ഉപേക്ഷിച്ച് സൗഭാഗ്യ; കാരണം തുറന്നുപറഞ്ഞ് വിഡിയോ 

ഹെയർ എക്സ്റ്റെൻഷൻ ചെയ്തതിന്റെ ​ഗുണങ്ങളും ബുദ്ധുമുട്ടികളും പങ്കുവച്ചുകൊണ്ടുള്ള ഒരു വിഡിയോയാണ് ഇത്
വീഡിയോ സ്ക്രീൻഷോട്ട്
വീഡിയോ സ്ക്രീൻഷോട്ട്

ലയാളികൾക്ക് സുപരിചിതയാണ് നടിയും നടത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ്. യൂട്യൂബിലൂടെയും ഇൻസ്റ്റ​ഗ്രാമിലൂടെയും ആരാധകരുമായി വിശേഷങ്ങൾ പങ്കുവയ്ക്കാറുള്ള താരം അടുത്തിടെ താൻ ചെയ്ത ഹെയർ എക്സ്റ്റൻഷനുമായി ബന്ധപ്പെട്ട ഒരു വിഡിയോയുമായാണ് ഏറ്റവും ഒടുവിൽ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. പെർമനന്റ് ആയി മുടി വച്ചുപിടിപ്പിച്ച സൗഭാ​ഗ്യ ഒരു മാസത്തിനുള്ളിൽ അത് ഉപേക്ഷിച്ചതിനെക്കുറിച്ചാണ് വിഡിയോയിൽ വിവരിച്ചിരിക്കുന്നത്. ഹെയർ എക്സ്റ്റെൻഷൻ ചെയ്തതിന്റെ ​ഗുണങ്ങളും ബുദ്ധുമുട്ടികളും പങ്കുവച്ചുകൊണ്ടുള്ള ഒരു വിഡിയോയാണ് ഇത്. തന്റെ മാത്രം അനുഭവമാണ് വിഡിയോയിൽ വിവരിച്ചിരിക്കുന്നതെന്നും മറ്റുള്ളവരുടെ അനുഭവം ഇങ്ങനെയാകണമെന്നില്ലെന്നും സൗഭാ​ഗ്യ പറഞ്ഞു. 

​ഗുണങ്ങൾ പറഞ്ഞാണ് താരം വിഡിയോ തുടങ്ങിയത്. "ഇത് ചെയ്തുകഴിഞ്ഞപ്പോഴുള്ള ലുക്ക് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. എന്നോട് പലരും അത് പറയുകയും ചെയ്തു. അതുപോലെ സ്വന്തം മുടി പോലെ തന്നെ ഇരിക്കുന്നതുകൊണ്ട് നമുക്ക് ഐയണിങ്, കളറിങ് പോലെ എന്ത് സ്റ്റൈലിങ് വേണമെങ്കിലും ചെയ്യാം. എന്റെ ശരീരഘടനയ്ക്ക് വളരെയധികം ചേർന്നു. ഇങ്ങനെ എക്സ്റ്റെൻഷൻ ചെയ്തുകഴിയുമ്പോൾ നമ്മൾ മുടിയെ കുറച്ചധികം പരിപാലിക്കും. ഒരു ഹെയർ കെയർ റുട്ടീൻ തന്നെ ‌രൂപപ്പെടും. എന്റെ വളരെക്കാലത്തെ വലിയ ആ​ഗ്രഹമായിരുന്നു നീളമുള്ള മുടി. അത് ഒരുപാട് കാത്തിരിക്കാതെ ഇസ്റ്റന്റ് ആയി ഇതുപോലെ ചെയ്യാം. വിഗ്ഗ് ഒക്കെ വെക്കുമ്പോൾ അഴിഞ്ഞുപോകുമോ എന്ന പേടി പലർക്കമുണ്ട്. പക്ഷെ ഇത് നമ്മളെ അത്തരം സന്ദർഭങ്ങളിലൊന്നും കൊണ്ടെത്തിക്കില്ല. അതുപോലെ ഇത് ചെയ്യാൻ എടുക്കുന്ന സമയവും വളരെ കുറവാണ്. ഒരു മണിക്കൂറിനുള്ളിൽ പ്രോസസ് അവസാനിക്കും. പിന്നെ നമുക്ക് എപ്പോൾ വേണമെന്ന് തോന്നിയാലും അപ്പോൾ ഇത് ഒഴിവാക്കാമെന്നതും ​ഗുണകരമാണ്. ഇതേ ഉപേക്ഷിച്ചുകഴിഞ്ഞാൽ ഇതിനെ ക്ലിപ് ഓൺ എക്‌സ്റ്റെൻഷൻ ആയി മാറ്റാനും കഴിയും.", ഇക്കാര്യങ്ങളാണ് സൗഭാ​ഗ്യ ഹെയർ എക്സ്റ്റെൻഷൻ ചെയ്തതിന്റെ നല്ല വശങ്ങളായി പറഞ്ഞത്. 

പിന്നീടുള്ള ഭാ​ഗത്താണ് ഇത് വളരെപ്പെട്ടെന്ന് ഉപേക്ഷിക്കാൻ തീരുമാനിച്ചതിനെക്കുറിച്ച് പറയുന്നത്. ഇക്കാര്യങ്ങളെല്ലാം വളരെ വ്യക്തിപരമായ അനുഭവങ്ങളാണെന്ന് താരം കൂട്ടിച്ചേത്തു. "ഇത്തരം മുടിയെ പരിപാലിക്കുന്നതിന് വളരെയധികം സമയം വേണ്ടിവരും. ഞാൻ  കുഞ്ഞിന്റെ റുട്ടിൻ ഒക്കെ മനസ്സിലാക്കിയപ്പോൾ മുടിക്കായി ഇത്രയധികം സമയം നീക്കിവയ്ക്കാൻ ഇല്ലെന്ന് മനസ്സിലായി. കുഞ്ഞിന് രണ്ട് മാസം കഴിഞ്ഞപ്പോഴാണ് എക്‌സ്‌റ്റെൻഷൻ ചെയ്തത്. ഇപ്പോൾ മൂന്നുമാസം കഴിഞ്ഞു. അന്ന് ആ എക്‌സൈറ്റ്‌മെന്റിൽ ചെയ്‌തെങ്കിലും പിന്നീടാണ് കുഞ്ഞുമായി ഇത് കൈകാര്യം ചെയ്യുന്നത് എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞത്. ന്യൂ ബേബിയെയും ഹെയർകെയറും എനിക്ക് ഒന്നിച്ച് മാനേജ് ചെയ്യാൻ കഴിഞ്ഞില്ല". 

പിന്നീടാണ് താന് നേരിട്ട മറ്റു പ്രശ്നങ്ങൾ സൗഭാ​ഗ്യ വിവരിച്ചത്. "വെഫ്റ്റ് ഹെയർ കാണാതെ ഹെയർ സ്റ്റൈൽ ചെയ്യാൻ പറ്റാതെവന്നു. അതുകൊണ്ട് മുടി കെട്ടിവയ്ക്കുന്നതിനും മറ്റുമുള്ള ഓപ്ഷൻസ് കുറയും. ഞാനാണ് 30 ഇഞ്ച് നീളവും എനിക്ക് വേണ്ട കട്ടിയുമൊക്കെ തെരഞ്ഞെടുത്തത്. അത് 150 ഗ്രാമോളം തൂക്കമുള്ളതായിരുന്നു. അത്രയും ഭാരം ചുമന്നുകൊണ്ടിരിക്കുമ്പോൾ കുറച്ചുകഴിഞ്ഞ് അതൊരു ബുദ്ധിമുട്ടായി തോന്നും. കുളിച്ചൊക്കെ വരുമ്പോൾ ഭാരം പ്രശ്‌നമായി തോന്നി. എല്ലാ ദിവസവും തുടർച്ചയായി മുടിയെ പരിപാലിക്കണം. അത് ഒരു ദിവസം പോലും മുടക്കാൻ പറ്റില്ലെന്നതും ബുദ്ധിമുട്ടായി. എല്ലാ ദിവസവും തല കുളിക്കാൻ പറ്റില്ല."

താരന്റെ പ്രശ്‌നം ഉള്ളവർ ഒരിക്കലും ഇത് ഓപ്റ്റ് ചെയ്യരുതെന്നും സൗഭാ​ഗ്യ പറഞ്ഞു. "എനിക്ക് മൈഗ്രെയ്ൻ ഉണ്ട്. അങ്ങനെയുള്ളവർ ചെയ്യരുത് എന്നാണ് എനിക്ക് പറയാനുള്ളത്. പിന്നെ 24*7 തിരക്കുള്ള ആളുകളും ഒരിക്കലും ഇത് തെരഞ്ഞെടുക്കരുത്. കാരണം മുടിയെ പരിചരിക്കാൻ സമയം കണ്ടെത്താൻ കഴിയില്ല. മുടി ചീകുന്നതിന്റെ ടെക്‌നിക്ക് പഠിച്ചെടുക്കണം, അല്ലെങ്കിൽ മുടിക്ക് വലിയ ഡാമേജ് ഉണ്ടാക്കും. നല്ല ഹെയർ ഉള്ളവർ വെറുതെ ഒരു ഭംഗിക്ക് വേണ്ടി ഇത് ചെയ്യണ്ട. അത്രയും ആവശ്യമുണ്ടെങ്കിൽ മാത്രം ചെയ്യുക. അല്ലാത്തവർ താത്കാലികമായ സംവിധാനങ്ങൾ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. പലരും എന്നോട് ചോദിച്ചു മുടിയിൽ പിടിച്ച വലിച്ചാൽ ഊരിപ്പോരുമോ എന്ന്. ഊരിപ്പോരില്ല പക്ഷെ ജീവൻ പോകുന്ന വേദനയെടുക്കും", സൗഭാ​ഗ്യ വിഡിയോയിൽ പറഞ്ഞു. 

ഹെയർ എക്സ്റ്റെൻഷൻ ചെയ്ത് ദിവസങ്ങൾക്കുള്ളിലാണ് കോവിഡ് വന്നതെന്നും അപ്പോഴും മുടിയുടെ പരിപാലനം ബുദ്ധിമുട്ടുണ്ടാക്കി എന്ന് സൗഭാ​ഗ്യ പറഞ്ഞു. പിന്നീട് സർജറിയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളും മുടി പരിപാലിക്കാൻ കഴിയാത്ത അവസ്ഥയിൽ തന്നെ എത്തിച്ചെന്നും അങ്ങനെയാണ് ഒടുവിൽ അത് ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്നും സൗഭാ​ഗ്യ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com