മലയാളത്തിന്റെ ഇഷ്ടതാരമാണ് കുഞ്ചാക്കോ ബോബൻ. തുടരെയുള്ള ഹിറ്റ് സിനിമകളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ് താരം. എന്നാൽ സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും ചാക്കോച്ചൻ ഫുൾ ഓണാണ്. രസകരമായ പോസ്റ്റുകളും വിശേഷങ്ങളുമൊക്കെയായി ആരാധകരുടെ മനം കവരാറുണ്ട്. ഇപ്പോൾ ഷെയ്ക്ക് കുടിക്കാനുള്ള മോഹവുമായി തെങ്ങിൽ കയറി കരിക്കിട്ട കുഞ്ചാക്കോ ബോബന്റെ ചിത്രങ്ങളാണ് വൈറലാവുന്നത്.
‘ഒരു കരിക്ക് ഷേക്ക് കുടിക്കാൻ മോഹം..ഒന്നും നോക്കിയില്ല !!അപ്പൊത്തന്നെ തെങ്ങു കേറി....കരിക്കിട്ടു ...ഷെയ്ക്കടിച്ചു ഉണ്ടാക്കി...കുടിച്ചു.ആഗ്രഹങ്ങൾ മാറ്റിവയ്ക്കരുത് ...പരിശ്രമിച്ചു ,അപ്പോൾത്തന്നെ സാധിക്കണം!!’- എന്ന കുറിപ്പിലാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. തെങ്ങു കയറാൻ തുടങ്ങുന്നത്. തെങ്ങിന്റെ മണ്ടയിൽ നിന്നുള്ള ചിത്രങ്ങളും താരം ഉൾപ്പെടുത്തിയിട്ടുണ്ട്. 'ഹോളി'ഡേ ഫൺ എന്ന ഹാഷ്ടാഗോടെയാണ് കുഞ്ചാക്കോ ബോബന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
എന്നാൽ തെങ്ങിൽ കയറി കഥ ആരാധകർ അത്ര വിശ്വസിച്ച മട്ടില്ല. തെങ്ങിൻ്റെ ഫുൾ ഷോട്ട് ആ ക്യാമറയിൽ പതിയില്ലേ എന്നും പുളു അടിക്കല്ലേ എന്നും പറഞ്ഞുകൊണ്ടുള്ള നിരവധി കമന്റുകളാണ് വരുന്നത്. ചെത്ത് തെങ്ങ് ആയിരുന്നെങ്കിൽ നല്ല ഫ്രഷ് കള്ള് മോന്തി ഇറങ്ങാമായിരുന്നു- എന്നായിരുന്നു ഒരാളുടെ കമന്റ്. കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തിയ പട എന്ന സിനിമ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റി പ്രദർശനം തുടരുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ