ആവേശം നിറച്ച് തൂഫാന്‍, 'കെജിഎഫ് 2' ആദ്യ ഗാനം പുറത്ത്

പവര്‍പാക്ക്ഡ് ഗാനം ആരാധകരുടെ പ്രതീക്ഷയേറ്റുന്നതാണ്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫ്; ചാപ്റ്റര്‍ 2. ഇപ്പോള്‍ ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്‌സ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. തൂഫാന്‍ എന്ന ടൈറ്റിലില്‍ ഇറങ്ങിയ ഗാനം റോക്കിയുടെ വളര്‍ച്ച കാണിക്കുന്നതാണ്. 

കെജിഎഫ് ചാപ്റ്റര്‍ 1 ന്റെ അവസാന ഭാഗത്തെ ഓര്‍മിപ്പിച്ചുകൊണ്ടാണ് ഗാനം തുടങ്ങുന്നത്. പവര്‍പാക്ക്ഡ് ഗാനം ആരാധകരുടെ പ്രതീക്ഷയേറ്റുന്നതാണ്. രവി ബസ്‌റുര്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് രാമജോഗയ്യ സസ്ത്രിയാണ്. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായാണ് ഗാനം എത്തിയത്. ഇതിനോടകം 25 ലക്ഷത്തില്‍ അധികം പേരാണ് കന്നഡ ഗാനം മാത്രം കണ്ടത്. 

2018ലാണ് ചിത്രത്തിന്റെ ആദ്യഭാഗം റിലീസ് ചെയ്യുന്നത്. കെജിഎഫ് എന്ന സ്വര്‍ണ ഖനിയെ പശ്ചാത്തലമാക്കിയൊരുക്കിയ ചിത്രത്തില്‍ യഷാണ് നായകനായി എത്തിയത്. രണ്ടാം ഭാഗം പറയുന്നത് റോക്കി ഭായിയും അധീരയും തമ്മിലുള്ള പോരാട്ടമാണ്. ബോളിവുഡ് താരം സഞ്ജയ് ദത്താണ് അധീരയായി എത്തുന്നത്. ശ്രീനിധി ഷെട്ടി, രവീണ ടണ്ടന്‍, പ്രകാശ് രാജ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com