'നാലു മാസത്തില്‍ രണ്ടു തവണ ഹൃദയാഘാതം വന്നു, അവന്‍ ഒരിക്കലും വിശ്രമിച്ചില്ല'; നെഞ്ചുനീറി അമ്മ

നാലു മാസം മുന്‍പ് സുഹൃത്തുക്കള്‍ക്കൊപ്പം ലഡാക്കിലേക്ക് യാത്ര പോയപ്പോഴായിരുന്നു ആദ്യത്തെ ഹൃദയാഘാതം
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

പ്രമുഖ റാപ്പര്‍ ധര്‍മേഷ് പര്‍മര്‍ കഴിഞ്ഞ ദിവസമാണ് വിടപറഞ്ഞത്. സംഗീത രംഗത്ത് നിറഞ്ഞു നില്‍ക്കുമ്പോഴായിരുന്നു 24ാം വയസിലെ അപ്രതീക്ഷിത വിയോഗം. ഹൃദ്രോഗബാധിതനായിരുന്ന ധര്‍മേഷ് മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നാണ് മരിക്കുന്നത്. നാലു മാസത്തില്‍ രണ്ടു പ്രാവശ്യം ധര്‍മേഷിന് ഹൃദയാഘാതം വന്നതായി തുറന്നു പറഞ്ഞിരിക്കുകയാണ് അമ്മ ദൈനിക് ഭാസ്‌കര്‍.

നാലു മാസം മുന്‍പ് സുഹൃത്തുക്കള്‍ക്കൊപ്പം ലഡാക്കിലേക്ക് യാത്ര പോയപ്പോഴായിരുന്നു ആദ്യത്തെ ഹൃദയാഘാതം. ഇതേക്കുറിച്ച് വീട്ടുകാരെ അറിയിച്ചിരുന്നില്ല. വീട്ടില്‍ വച്ച് രണ്ടാമതും അറ്റാക്ക് വന്നതോടെയാണ് ഇതേക്കുറിച്ച് അറിഞ്ഞതെന്നും അമ്മ വ്യക്തമാക്കി. അവന്‍ ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നു. പക്ഷേ അവന്‍ ഒരിക്കലും വിശ്രമിച്ചിരുന്നില്ല. റാപ്പ് എന്നു പറഞ്ഞാല്‍ അവന് ഭ്രാന്തായിരുന്നു. തന്റെ ജീവനേക്കാള്‍ അധികം അവന്‍ സംഗീതത്തെ സ്‌നേഹിച്ചു. ഇപ്പോള്‍ എന്റെ കുഞ്ഞുപോയി. അവനെ രക്ഷിക്കാനായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.- അമ്മ പറഞ്ഞു. 

വേദിയില്‍  എംസി ടോഡ് ഫോഡ് എന്ന പേരിലാണ് ധര്‍മ്മേഷ് പാര്‍മര്‍ അറിയപ്പെടുന്നത്. നടന്‍ രണ്‍വീര്‍ സിങ്ങ് നായകനായ ഗല്ലി ബോയ് എന്ന ബോളിവുഡ് ചിത്രത്തില്‍ ഇന്ത്യ 91 ട്രാക്ക് പാടിയാണ് എംസി ടോഡ് ഫോഡ് പ്രശസ്തനായത്. ഫോഡിന്റെ വിയോ​ഗത്തിൽ ബോളിവുഡ് താരങ്ങള്‍ അനുശോചനം രേഖപ്പെടുത്തി. ഇന്‍സ്റ്റാഗ്രാമില്‍ ഫോഡിന്റെ ചിത്രം പങ്കുവെച്ചാണ് രണ്‍വീര്‍ സിങ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com