അസുഖത്തെ 'തമാശയാക്കി', മുഖമടച്ച് അടി കിട്ടി; പരാതിയില്ലെന്ന് റോക്ക് 

''നിന്റെയാ വൃത്തികെട്ട വായ കൊണ്ട് എന്റെ ഭാര്യയുടെ പേരു പറയരുത്''
ജേഡ പിങ്കറ്റ് സ്മിത്ത് ഓസ്‌കര്‍ വേദിയില്‍, വിഡിയോ ദൃശ്യം
ജേഡ പിങ്കറ്റ് സ്മിത്ത് ഓസ്‌കര്‍ വേദിയില്‍, വിഡിയോ ദൃശ്യം

''അവര്‍ക്കിനി ജിഐ ജെയ്‌നിന്റെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാം'' ക്രിസ് റോക്ക് ഇതു പറഞ്ഞതിനു പിന്നാലെയാണ്, വില്‍ സ്മിത്ത് നേരെ വേദിയിലേക്കു നടന്നു ചെന്നത്. എന്താണ് സംഭവിക്കുന്നതെന്ന് റോക്കിനു മനസ്സിലാവും മുമ്പ്, മുഖമടച്ച് അടി വീണു. ഒന്നും സംഭവിക്കാത്തതുപോലെ തിരിഞ്ഞുനിന്ന വില്‍ സ്മിത്ത് തിരികെ ഇരിപ്പിടത്തിലെത്തി വിളിച്ചു പറഞ്ഞു, ''നിന്റെയാ വൃത്തികെട്ട വായ കൊണ്ട് എന്റെ ഭാര്യയുടെ പേരു പറയരുത്''

ഓസ്‌കര്‍ വേദിയെ ഞെട്ടിച്ച ഈ രംഗം ലൈവ് ആയി കാണുമ്പോഴും പലര്‍ക്കും മനസ്സിലായില്ല എന്താണ് സംഭവിക്കുന്നതെന്ന്. വില്‍ സ്മിത്തിന്റെ ഭാര്യ ജേഡ് പിങ്കറ്റ് സ്മിത്തിന്റെ ഭാര്യ തല മുണ്ഡനം ചെയ്തതിനെ പരാമര്‍ശിച്ചായിരുന്നു, കൊമേഡിയന്‍ കൂടിയായ ക്രിസ് റോക്കിന്റെ 'തമാശ'. ജേഡ്, രോഗം മൂലമാണ് തല മുണ്ഡനം ചെയ്തതെന്ന കാര്യം റോക്ക് പരിഗണിച്ചേയില്ല. 

ഓട്ടോ ഇമ്യൂണ്‍ ഡിസോര്‍ഡര്‍ അലോപീസിയ

ഓട്ടോ ഇമ്യൂണ്‍ ഡിസോര്‍ഡര്‍ അലോപീസിയ എന്ന രോഗാവസ്ഥ മൂലമാണ് ജേഡ് തല മുണ്ഡനം ചെയ്തത്. ഒരാളുടെ രോഗപ്രതിരോധ വ്യവസ്ഥ അയാളുടെ തന്ന ഏതെങ്കിലും ശരീര ഭാഗത്തെ ആക്രമിക്കുന്ന സ്ഥിതി വിശേഷമാണിത്. പലപ്പോഴും മുടിയാണ് ഈ ആക്രമണത്തിനു വിധേയമാവുക. ഫലം, മുടികൊഴിച്ചിലും. ഇതു മൂലമാണ് തല മുണ്ഡനം ചെയ്തതെന്ന് നേരത്തെ തന്നെ ജേഡ് വ്യക്തമാക്കിയിട്ടുള്ളതാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ പലരും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്.

പരാതിയില്ലെന്ന് റോക്ക്

അടി കിട്ടിയെങ്കിലും ചടങ്ങില്‍ കാര്യങ്ങള്‍ ഭംഗിയായിതന്നെ മുന്നോട്ടുകൊണ്ടുപോവാന്‍ ക്രിസ് റോക്കനായി. 'കൂള്‍' ആയാണ് റോക്ക് പ്രതികരിച്ചത്. ഇരിപ്പിടത്തില്‍ തിരിച്ചെത്തിയ വില്‍ സ്മിത്ത് എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നെങ്കിലും റോക്ക് പ്രതികരിച്ചില്ല. പരാതിയില്ലെന്നാണ് റോക്ക് ലോസ് ഏഞ്ചല്‍സ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ (എല്‍എപിഡി) അറിയിച്ചത്. 

പരാതിയില്ലെന്നാണ് റോക്ക് അറിയിച്ചിരിരിക്കുന്നതെന്നും പിന്നീട് എപ്പോഴെങ്കിലും പരാതി നല്‍കാവുന്നതാണെന്നും എല്‍എപിഡി അറിയിച്ചു. പരാതി ലഭിക്കുന്നപക്ഷം അന്വേഷണവുമായി മുന്നോട്ടുപോവുമെന്നും പൊലീസ് അറിയിച്ചു.

അക്രമത്തെ ന്യായീകരിക്കാനില്ലെന്ന് അക്കാദമി

ഒരു തരത്തിലുള്ള അക്രമത്തെയും ന്യായീകരിക്കില്ലെന്ന് ഓസ്‌കര്‍ പുരസ്‌കാരം നല്‍കുന്ന അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് അറിയിച്ചു. സംഭവത്തില്‍ മാപ്പു പറയുന്നതായി പിന്നീട്, മികച്ച നടനുള്ള പുരസ്‌കാരം സ്വീകരിച്ച് വില്‍ സ്മിത്ത് പറഞ്ഞു. സ്‌നേഹം നമ്മെക്കൊണ്ട് കിറുക്കന്‍ പ്രവൃത്തികള്‍ ചെയ്യിക്കുമെന്നും വില്‍ സ്മിത്ത് കൂ്ട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com