കമൽഹാസന്റെ 'വിക്രം' ഒടിടി അവകാശം ഹോട്ട്സ്റ്റാറിന്, വിറ്റുപോയത് വൻ തുകയ്ക്ക്

ഡിസ്നി പ്ലസ് ഹോട്ടസ്റ്റാറിനാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ് സ്വന്തമാക്കിയത്. സ്റ്റാർ ഗ്രൂപ്പിനാണ് സാറ്റ്‌ലൈറ്റ് സംപ്രേക്ഷണാവകാശം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കമൽഹാസനെ പ്രധാന കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം സിനിമയ്ക്കായി പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ സാറ്റലൈറ്റ്- ഒടിടി അവകാശങ്ങൾ വിറ്റു പോയിരിക്കുകയാണ്. 125 കോടി രൂപയ്ക്കാണ് വിൽപ്പന നടന്നത്.  

ഡിസ്നി പ്ലസ് ഹോട്ടസ്റ്റാറിനാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ് സ്വന്തമാക്കിയത്. സ്റ്റാർ ഗ്രൂപ്പിനാണ് സാറ്റ്‌ലൈറ്റ് സംപ്രേക്ഷണാവകാശം. മലയാളത്തിൽ ഏഷ്യാനെറ്റിലാവും ചിത്രം സംപ്രേക്ഷണം ചെയ്യുക. നിർമാതാക്കളാണ് വിവരം പുറത്തുവിട്ടത്. കമൽഹാസനോടൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസിൽ, നരേൻ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം തുടങ്ങി നീണ്ട താരനിര അണിനിരക്കുന്നു. ജൂണ്‍ 3നാണ് ചിത്രം തിയറ്ററുകളിലെത്തുക. 

രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷനലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍. മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ  നിർമാണം.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്സ്. ഡിസ്നി. കേരളത്തിൽ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച്ആർ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. സൂപ്പർഹിറ്റായ കൈതിക്കും മാസ്റ്ററിനും ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ പോസ്റ്ററും ടീസറുമെല്ലാം ഇതിനോടകം ആരാധകരുടെ ഹൃദയം കവർന്നിരുന്നു. ലോകേഷിനൊപ്പം രത്നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രാഹകൻ. സംഗീതം അനിരുദ്ധ് രവിചന്ദര്‍. എഡിറ്റിങ് ഫിലോമിന്‍ രാജ്. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com