'മികച്ച നടന്‍ ഇന്ദ്രന്‍സ്; ഇത് പ്രേക്ഷകരുടെ വിലയിരുത്തല്‍'; ജൂറിക്കെതിരെ വിമര്‍ശനം

'ചേട്ടനാണ് ജന ഹൃദയങ്ങളിൽ മികച്ച നടൻ'
ഇന്ദ്രന്‍സ്
ഇന്ദ്രന്‍സ്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ജൂറിക്കെതിരെ വിമര്‍ശനം. ഇന്ദ്രന്‍സിനെയും ഹോം എന്ന സിനിമയെയും തഴഞ്ഞതിനെ തുടര്‍ന്നാണ് ആരാധകരുട പ്രതിഷേധം. ഇതിന്റെ ഭാഗമായി ഇന്ദ്രന്‍സിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ നിരവധിപ്പേരാണ് വിമര്‍ശനവുമായി എത്തിയിരിക്കുന്നത്.

'ജനഹൃദയങ്ങളിലെ മികച്ച നടന്‍ ഇന്ദ്രന്‍' എന്നാണ് പ്രേക്ഷകര്‍ കുറിക്കുന്നത്. 'ഞങ്ങളുടെ അവാര്‍ഡ് ഇന്ദ്രന്‍സ് ചേട്ടന്,ഒരു കലാകാരന്‍ എന്ന നിലക്ക് മികച്ച നടനുള്ള അവാര്‍ഡ് ജനഹൃദയങ്ങളില്‍ അത് ഇന്ദ്രന്‍സ് എന്ന നടന്‍ ആയിരിക്കും.'അടിമകള്‍ ഉടമകള്‍' നല്ല സിനിമയാണ്, ഒരുപാട് ആഗ്രഹിച്ചിരുന്നു ഒരിക്കല്‍ കൂടി സംസ്ഥാന പുരസ്‌കാരം കിട്ടണേ എന്ന്.... ഈ വരുന്ന കമന്റുകള്‍ പറയും നിങ്ങള്‍ അല്ലെ ഞങ്ങടെ അവാര്‍ഡ്, ഹോമിലെ ഇന്ദ്രന്‍സേട്ടനാണ് ജനങ്ങളുടെ അവാര്‍ഡ്.സത്യത്തില്‍ ഇന്ദ്രന്‍സ് ആയിരുന്നു ഈ പ്രാവശ്യത്തെ അവാര്‍ഡിന് അര്‍ഹന്‍. അവാര്‍ഡ് കിട്ടിയില്ലെങ്കിലും ജനമനസുകളില്‍ അദ്ദേഹം തന്നെ മികച്ച നടന്‍, അംഗീകാരം എന്നാല്‍ അവാര്‍ഡ് നിര്‍ണയ സമിതിയിലെ നാലോ അഞ്ചോ പേരുടെ മാത്രം വിലയിരുത്തല്‍ അല്ല.... അത് പ്രേക്ഷകരുടെ വിലയിരുത്തലാണ്... അവിടെ വിജയി നിങ്ങളാണ്..എന്നിങ്ങനെയാണ് പ്രേക്ഷക കമന്റുകള്‍.

ഇന്ദ്രന്‍സിന് പുരസ്‌കാരം നല്‍കാത്തതില്‍ വിമര്‍ശനവുമായി ഷാഫി പറമ്പിലും രംഗത്തെത്തിയിട്ടുണ്ട്. 'ഹോം' സിനിമയിലെ ഇന്ദ്രന്‍സ് കഥാപാത്രത്തിന്റെ ചിത്രം പങ്കുവച്ചായിരുന്നു ഷാഫിയുടെ പോസ്റ്റ്.

ബിജു മേനോനും ജോജുവും മികച്ച നടന്‍മാര്‍


2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. ബിജു മേനോനും ജോജു ജോർജുമാണ് മികച്ച നടന്മാർ.  രേവതിയെ മികച്ച നടിയായും തെരഞ്ഞെടുത്തു. കൃഷാന്ത് ആർകെ സംവിധാനം ചെയ്ത ആവാസവ്യൂഹമാണ് മികച്ച ചിത്രം. ജോജി സിനിമയ്ക്ക് ദിലീഷ് പോത്തൻ മികച്ച സംവിധായകനായി. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

ആർക്കറിയാം സിനിമയിലെ പ്രകടനത്തിലാണ് ബിജു മേനോനെ മികച്ച നടനായി തെരഞ്ഞെടുത്തത്. നായാട്ട്, മധുരം, ഫ്രീഡം ഫൈറ്റ് തുടങ്ങിയ സിനിമകളിലെ പ്രകടനത്തിനാണ് ജോജു അവാർഡിന് അർഹനായത്. ഭൂതകാലം സിനിമയിലൂടെയാണ് രേവതിക്ക് ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്കാരം. ഫ്രീഡം ഫൈറ്റ് സിനിമയ്ക്കായി ജിയോ ബേബി പ്രത്യേക ജൂറി പുരസ്കാരം നേടി. ട്രാൻജെൻഡർ സ്ത്രീ വിഭാ​ഗത്തിനുള്ള പരസ്കാരം ട്രാൻസ്ജെൻഡർ നേഘ എസ് (അന്തരം) നേടി.  

സഹിൽ രവീന്ദ്രൻ സംവിധാനം ചെയ്ത കാടകം ആണ് മികച്ച കുട്ടികളുടെ ചിത്രമായത്. മികച്ച രണ്ടാമത്ത ചിത്രങ്ങളായി നിഷിദോ (താര രാമാനുജൻ), ചവിട്ട്( ഷിനോസ് റഹ്മാൻ) എന്നീ ചിത്രങ്ങളെ തെരഞ്ഞെടുത്തു. ജോജിയിലെ അഭിനയത്തിന് ഉണ്ണിമായ പ്രസാദ് മികച്ച സ്വഭാവനടിയും കളയിലെ അഭിനയത്തിന് സുമേഷ് മൂർ മികച്ച സ്വഭാവ നടനുമായി. മികച്ച തിരക്കഥ (അഡാപ്റ്റേഷൻ) ശ്യാം പ്രസാദ്. 

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം സിനിമയെ ജനപ്രിയ സിനിമയായി തെരഞ്ഞെടുത്തു. ചിത്രത്തിലെ ​ഗാനങ്ങൾ ഒരുക്കിയ ഹിഷാം അബ്ദുൾ വഹാബാണ് മികച്ച സം​ഗീത സംവിധായകൻ. സിത്താര കൃഷ്ണകുമാർ മികച്ച ​ഗായികയും (പാൽനിലാലിൽ പൊയ്കയിൽ- കാണെകാണെ) പ്രദീപ് കുമാർ മികച്ച ​ഗായകനുമായി (രാവിൽ മയങ്ങുമീ- മിന്നൽമുരളി) തെരഞ്ഞെടുക്കപ്പെട്ടു. ജോജി സിനിമയ്ക്ക് പശ്ചാത്തല സം​ഗീതം ഒരുക്കിയ ജസ്റ്റിൻ വർ​ഗീസ് മികച്ച പശ്ചാത്തല സം​ഗീത സംവിധായകനായി. 

തിരക്കഥാകൃത്ത് (അഡാപ്‌റ്റേഷന്‍) - ശ്യാം പുഷ്‌കരന്‍ - ജോജി

തിരക്കഥാകൃത്ത്- കൃഷാന്ത്- ആവാസവ്യൂഹം

രണ്ടാമത്തെ ചിത്രം - ചവിട്ട്, നിഷിദോ

ക്യാമറ- മധു നീലകണ്ഠന്‍- ചുരുളി

കഥ- ഷാഹി കബീര്‍- നായാട്ട്

സ്വഭാവനടി- ഉണ്ണിമായ- ജോജി

സ്വഭാവനടന്‍- സുമേഷ് മൂര്‍ - കള

സ്ത്രീ-ട്രാന്‍സ്‌ജെന്‍ഡര്‍ പുരസ്‌കാരം- അന്തരം

കുട്ടികളുടെ ചിത്രം- കാടകം- സംവിധാനം സഹില്‍ രവീന്ദ്രന്

മികച്ച ബാലതാരം (ആൺ)- മാസ്റ്റർ ആദിത്യൻ (നിറയെ തത്തകൾ ഉള്ള മരം)

മികച്ച ബാലതാരം (പെൺ) സ്നേഹ അനു (ചിത്രം: തല).

വിഷ്വൽ എഫക്ട്- ആൻഡ്രൂസ് ഡിക്രൂസ്- മിന്നൽ മുരളി

നവാ​ഗത സംവിധായകൻ- കൃഷ്ണേന്തു കലേഷ് (പ്രാപ്പെട)

ജനപ്രീയ ചിത്രം- ഹൃദയം (വിനീത് ശ്രീനിവാസൻ)

ചിത്ര സംയോജകൻ- മഹേഷ് നാരായൺ, രാജേഷ് രാജേന്ദ്രൻ- നായാട്ട്

പിന്നണി ​ഗായിക- സിത്താര- പാൽനിലാലിൽ പൊയ്കയിൽ- (കാണെകാണെ)

​ഗായകൻ പ്രദീപ് കുമാർ- രാവിൽ മയങ്ങുമീ (മിന്നൽമുരളി)

സം​ഗീത സംവിധായകൻ (പശ്ചാത്തല സം​ഗീതം)- ജസ്റ്റിൻ വർ​ഗീസ്- ജോജി

സം​ഗീത സംവിധാനം- ഹിഷാം അബ്ദുൾ വഹാബ് ഹൃദയം

ഗാനരചയിതാവ്- ഹരിനാരായണൻ - കാടകം

കഥാകൃത്ത്- ഷാഹി കബീർ -നായാട്ട്

മികച്ച നൃത്ത സംവിധാനം- അരുൺലാൽ ( ചവിട്ട്)

മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ഫീമെയിൽ)- ദേവി എസ്- ദൃശ്യം 2

വസ്ത്രാലങ്കാരും- മെൽവി ജെ- മിന്നൽ മുരളി

മേക്കപ്പ്- രഞ്ജിത്ത് അമ്പാടി- ആർക്കറിയാം

കളറിസ്റ്റ്- ലിജു പ്രഭാകർ- ചുരുളി

ശബ്ദരൂപകൽപ്പന- രം​ഗനാഥ് രവി- ചുരുളി

ശബ്ദമിശ്രണം- ജസ്റ്റിൻ ജോസ്- മിന്നൽ മുരളി

കല സംവിധാനം എവി ​​ഗോകുൽദാസ്- തുറമുഖം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com