'എന്റെ സിനിമ എന്തിനു പൂഴ്ത്തിവച്ചു, ആദ്യ റൗണ്ടില്‍ കയറിയിട്ടും ജൂറിക്കുമുന്നില്‍ എത്തിയില്ല'; ആരോപണവുമായി പ്രിയനന്ദനന്‍

'പ്രാഥമിക റൗണ്ടില്‍ തെരഞ്ഞെടുക്കപ്പെട്ട ചിത്രം അന്തിമ റൗണ്ടില്‍ ജൂറിക്കു മുന്നില്‍ എത്തിയില്ല'
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമിതിക്കെതിരെ ആരോപണവുമായി സംവിധായകന്‍ പ്രിയനന്ദനന്‍. ഗോത്ര വിഭാഗക്കാര്‍ മാത്രം അഭിനയിച്ച ധബാരിക്കുരുവി എന്ന ചിത്രത്തെ പൂഴ്ത്തിവച്ചു എന്നാണ് സംവിധായകന്റെ ആരോപണം. പ്രാഥമിക റൗണ്ടില്‍ തെരഞ്ഞെടുക്കപ്പെട്ട ചിത്രം അന്തിമ റൗണ്ടില്‍ ജൂറിക്കു മുന്നില്‍ എത്തിയില്ല. ഇതിനു പിന്നിലെ കാരണം അറിയണമെന്നും പ്രിയനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. അവാര്‍ഡ് കിട്ടാത്തതില്‍ അല്ല പരാതിയെന്നും ചിത്രത്തെ തഴഞ്ഞതിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗോത്ര വര്‍ഗക്കാരെക്കുറിച്ചുള്ള സിനിമയായിരുന്നു ധബാരിക്കുരുവി. ആദിവാസി സമൂഹത്തിലെ ആളുകള്‍ മാത്രമാണ് ചിത്രത്തില്‍ അഭിനയിച്ചത്. ഇതുവരെ കാമറയ്ക്കു മുന്നില്‍ എത്താത്ത നിരവധി ആദിവാസി പെണ്‍കുട്ടികള്‍ മനോഹരമായി ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. അവരുടെ പ്രകടനം ഒരുരീതിയിലും പരാമര്‍ശിക്കപ്പെട്ടതില്‍ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ആദ്യ റൗണ്ടില്‍ ചിത്രം തെരഞ്ഞെടുക്കപ്പെട്ടെന്ന് ജൂറി അംഗങ്ങളില്‍ ഒരാള്‍ തന്നെയാണ് വ്യക്തമാക്കിയത്. അന്തിമ ജൂറിക്കു മുന്നില്‍ ചിത്രം എത്തിയില്ലെന്നു പറഞ്ഞതും ജൂറി തന്നെയാണ്. ഇതിന്റെ ഓഡിയോ തെളിവ് എന്റെ കയ്യിലുണ്ട്. സിനിമ പൂഴ്ത്തിവയ്ക്കുകയായിരുന്നു. ഇതിനു പിന്നിലെ കാരണം എന്താണെന്ന് അറിയണം. അതേക്കുറിച്ച് അന്വേഷണം നടത്തണം. ഒരു ആര്‍ട്ടിസ്റ്റിനോടും ഇങ്ങനെ ചെയ്യാന്‍ പാടില്ലാത്തതാണ്. - പ്രിയനന്ദന്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com