സല്‍മാന്‍- അമൃത ഫഡ്‌നാവിസ്‌
സല്‍മാന്‍- അമൃത ഫഡ്‌നാവിസ്‌

സല്‍മാനും അമൃത ഫഡ്‌നാവിസിനും വൈ പ്ലസ് സുരക്ഷ; അക്ഷയ് കുമാറിനും അനുപം ഖേറിനും എക്‌സ് കാറ്റഗറി

സല്‍മാനെ കൂടാതെ നടന്‍മാരായ അക്ഷയ് കുമാറിനും അനുപം ഖേറിനും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസിന്റെയും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

മുംബൈ: അധോലോക സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്ന് ബോളിവുഡ് താരം സല്‍മാന്‍ഖാന്റെ സുരക്ഷ വര്‍ധിപ്പിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. സിദ്ദു മൂസെവാലയുടെ കൊലപാതകത്തിന് പിന്നിലെന്ന് കരുതപ്പെടുന്ന അധോലാക നായകന്‍ ലോറന്‍സ് വൈഷ്‌ണോയിയുടെ സംഘത്തില്‍ നിന്ന് ഭീഷണി ഉയര്‍ന്നതിന് പിന്നാലെയാണ് നടന്റെ സുരക്ഷ വര്‍ധിപ്പിക്കാനുളള മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനം. സല്‍മാനെ കൂടാതെ നടന്‍മാരായ അക്ഷയ് കുമാറിനും അനുപം ഖേറിനും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസിന്റെയും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

സല്‍മാനും അമൃതാ ഫ്ഡ്‌നാവിസിനും വൈ പ്ലസ് കാറ്റഗറിയും അനുപം ഖേറിനും അക്ഷയ്കുമാറിനും എക്‌സ് കാറ്റഗറിയുമാണ് ഏര്‍പ്പെടുത്തിയത്.  വൈപ്ലസ് കാറ്റഗറിയില്‍ പെട്ടവരുടെ സുരക്ഷയ്ക്കായി എപ്പോഴും നാലു സായുധരായ ഉദ്യോഗസ്ഥര്‍ ഉണ്ടാകും. എക്‌സ് കാറ്റഗറിയില്‍പ്പെട്ടവരുടെ സുരക്ഷയ്ക്കായി മുന്ന് സായുധരായ ഉദ്യോഗസ്ഥര്‍ ഉണ്ടാകും.

മെയ് 29ന് പഞ്ചാബിലെ മാന്‍സയില്‍ വെച്ചാണ് സിദ്ദു മൂസെ വാല വെടിയേറ്റ് മരിച്ചത്.പഞ്ചാബ് സര്‍ക്കാര്‍ അദ്ദേഹത്തിന്റെ സുരക്ഷ പിന്‍വലിച്ചതിന് തൊട്ടുപിന്നാലെയാണ് ആക്രമണം നടന്നത്. 2018ല്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ഇതേ സംഘം സല്‍മാന്‍ ഖാനെ ഭീഷണിപ്പെടുത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com