മലയാളത്തിലെ എക്കാലത്തേയും മികച്ച സംവിധായകരിൽ ഒരാളാണ് അടൂർ ഗോപാലകൃഷ്ണൻ. അദ്ദേഹം സംവിധാനം ചെയ്ത എലിപ്പത്തായം, വിധേയൻ തുടങ്ങിയ ചിത്രങ്ങൾ ഇന്നും ഏറെ പ്രസക്തമാണ്. ഇപ്പോൾ ന്യൂ ജനറേഷൻ സിനിമകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശമാണ് ശ്രദ്ധ നേടുന്നത്. മലയാള സിനിമയിൽ ന്യൂജനറേഷൻ എന്നൊന്നില്ലെന്നാണ് അടൂർ ഗോപാലകൃഷ്ണൻ പറയുന്നത്.
ചെറുപ്പക്കാരിൽ പലരും നിർമിക്കുന്നത് പഴയ കാലഘട്ടത്തിലുള്ള സിനിമകളാണെന്നാണ് അടൂർ പറയുന്നത്. പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്നവരാണ് ന്യൂ ജനറേഷനെങ്കിൽ താൻ അതിൽപ്പെടുന്നയാളാണ്. തലമുടി നരച്ചതുകൊണ്ട് ന്യൂ ജനറേഷനല്ലാതാക്കരുത്. ചിന്തയിലാണ് നൂതനത്വം വേണ്ടത്, രൂപത്തിലല്ല,-അടൂർ പറഞ്ഞു. കേന്ദ്ര സർക്കാർ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്റെ പാമ്പാടിയിലെ ദക്ഷിണമേഖലാ കാമ്പസ് സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ