'വിജയങ്ങൾ പോലെ പരാജയങ്ങളും സ്വീകരിക്കണം, ഞാൻ തിരിച്ചുവരും'; റോഷൻ ആൻഡ്രൂസ്

സിനിമയിൽ 17 വർഷങ്ങൾ പൂർത്തിയാക്കിയ വേളയിൽ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ സാറ്റർഡേ നൈറ്റ്സ് എന്ന സിനിമയ്ക്ക് പിന്നാലെ സംവിധായകൻ റോഷൻ ആൻഡ്രൂസ് വലിയ വിമർശനങ്ങൾക്ക് ഇരയായിരുന്നു. സിനിമ വിമർശനങ്ങളെക്കുറിച്ചുള്ള പരാമർശമാണ് റോഷൻ ആൻഡ്രൂസിനെ ട്രോളുകളിൽ നിറച്ചത്. സിനിമയിൽ 17 വർഷങ്ങൾ പൂർത്തിയാക്കിയ വേളയിൽ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. വിജയങ്ങൾ പോലെ പരാജയവും സ്വീകരിക്കണം എന്നാണ് റോഷൻ കുറിച്ചിരിക്കുന്നത്. അടുത്ത സിനിമയെക്കുറിച്ചുള്ള വിവരങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. 

‘‘ഈ പോസ്റ്റിന് നന്ദി. കഴിഞ്ഞ 17 വര്‍ഷമായി എന്നെയും എന്റെ സിനിമകളെയും പിന്തുണയ്ക്കുന്നതിനും നന്ദി. വിജയവും പരാജയവും ഗെയിമിന്റെ ഭാഗമാണ്. നമ്മള്‍ നമ്മുടെ വിജയത്തെ ആഘോഷിക്കുന്നത് പോലെ തന്നെ പരാജയങ്ങളെ സ്വീകരിക്കുന്നതും എപ്പോഴും നല്ലതാണ്. ഞാന്‍ തിരിച്ച് വരും. എന്റെ അടുത്ത ചിത്രം മാര്‍ച്ചില്‍ ആരംഭിക്കുകയാണ്. ബോബി-സഞ്ജയ്, ഹുസൈന്‍ ദലാല്‍ എന്നിവരാണ് തിരക്കഥ. സിദ്ധാര്‍ത്ഥ് റോയ് കപൂര്‍ നിർമാണവും.’’–റോഷൻ ആൻഡ്രൂസ് കുറിച്ചു. തന്റെ സിനിമകളുടെ പോസ്റ്ററുകൾ ഉൾപ്പെടുത്തിക്കൊണ്ടാണ് പോസ്റ്റ്. നിരവധി ആരാധകരാണ് കമന്റുകളുമായി എത്തുന്നത്. ഇഷ്ട സിനിമകൾ‍ ഏതാണെന്നും അവർ കുറിക്കുന്നുണ്ട്. 

നിവിൻ പോളി, സൈജു കുറിപ്പ്, ​ഗ്രേസ് ആന്റണി, സിജു വിൽസൺ, അജു  വർ​ഗീസ് തുടങ്ങിയ വൻ താരനിരയിലാണ് സാറ്റർഡേ നൈറ്റ് റിലീസ് ചെയ്തത്. റോഷൻ ആൻഡ്രൂസിന്റെ ആദ്യത്തെ കോമഡി ചിത്രമെന്ന് പറഞ്ഞ് റിലീസിന് എത്തിയ സിനിമ ബോക്സ് ഓഫിസിൽ തകർന്നടിയുകയായിരുന്നു. മോഹൻലാലിനെ നായകനാക്കി ഒരുക്കിയെ ഉദയനാണ് താരം എന്ന സിനിമയിലൂടെയാണ് റോഷൻ ആൻഡ്രൂസ് അരങ്ങേറ്റം കുറിക്കുന്നത്. മുംബൈ ഇന്ത്യൻസ്, ഇവിടം സ്വർ​ഗമാണ്, ഹൗ ഓൾഡ് ആർ യു തുടങ്ങിയ നിരവധി ഹിറ്റുകൾ റോഷൻ ആൻഡ്രൂസ് സമ്മാനിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com