മഞ്ജുവിനെ ഡാൻസ് പഠിപ്പിച്ച് പ്രഭുദേവ, ആയിഷയിലെ ​ഗാനം പുറത്ത്

പ്രഭുദേവ നൃത്ത സംവിധാനം നിർവഹിക്കുന്ന ​ഗാനത്തിൽ മനോഹരമായ നൃത്തരം​ഗങ്ങളാണ് ഉള്ളത്
വീഡിയോ സ്‌ക്രീന്‍ഷോട്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്

മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തുന്ന ആയിഷയിലെ ​ഗാനം പുറത്ത്. കണ്ണില് കണ്ണില് എന്നാരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ​ലൊക്കേഷൻ ദൃശ്യങ്ങൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് ​ഗാനമെത്തുന്നത്. പ്രഭുദേവ നൃത്ത സംവിധാനം നിർവഹിക്കുന്ന ​ഗാനത്തിൽ മനോഹരമായ നൃത്തരം​ഗങ്ങളാണ് ഉള്ളത്.  മഞ്ജു വാര്യരെ ഡാൻസ് പഠിക്കുന്ന പ്രഭുദേവയാണ് വിഡിയോയിലെ പ്രധാന ആകർഷണം. 

ജയചന്ദ്രൻ സം​ഗീത സംവിധാനം നിർവഹിക്കുന്ന ​ഗാനം മലയാളം, അറബി, ഇം​ഗ്ലീഷ് ഭാഷകളിലായാണ് ഒരുക്കിയിരിക്കുന്നത്. ബി കെ ഹരിനാരായണന്‍ ആണ് മലയാളം വരികൾ എഴുതിയത്.  അറബിക് വരികള്‍ എഴുതിയിരിക്കുന്നത് ഡോ. നൂറ അല്‍ മര്‍സൂഖിയാണ്. അഹി അജയനാണ് പാടിയിരിക്കുന്നത്. 

ഇന്തോ- അറബിക് ചിത്രമാണ് ആയിഷ. നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിനു പുറമെ ഇംഗ്ലീഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലുമായാണ് പ്രദര്‍ശനത്തിനെത്തുക. വൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. രാധിക ഈ ചിത്രത്തിൽ സുപ്രധാന വേഷം അവതരിപ്പിക്കുന്നു. സജ്ന, പൂർണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യുഎഇ), ജെന്നിഫർ (ഫിലിപ്പൈൻസ്), സറഫീന (നൈജീരിയ), സുമയ്യ (യമൻ), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശതാരങ്ങളും അണിനിരക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com