1997-ൽ അഭിനയജീവിതത്തിൽ നിന്ന് ഇടവേളയെടുത്ത ശ്രീദേവി വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചുവന്ന ചിത്രമാണ് ഇംഗ്ലീഷ് വിംഗ്ലീഷ്. സിനിമയുടെ പത്താം വാർഷികത്തിൽ ഒരു പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായിക ഗൗരി ഷിൻഡേ. ചിത്രത്തിൽ ശ്രീദേവി അണിഞ്ഞിരുന്ന സാരികൾ ലേലം ചെയ്യാനാണ് സംവിധായികയുടെ പദ്ധതി.
ഒക്ടോബർ പത്തിനാണ് സിനിമയുടെ പത്താം വാർഷികം. ഒരു അഭിമുഖത്തിലാണ് ഇതോടനുബന്ധിച്ച് ചെയ്യുന്ന കാര്യങ്ങളേക്കുറിച്ച് ഗൗരി ഷിൻഡേ സംസാരിച്ചത്. ശ്രീദേവി സിനിമയിൽ ഉപയോഗിച്ച സാരികൾ ലേലം ചെയ്യുന്നതുവഴി ലഭിക്കുന്ന പണം പാവപ്പെട്ട പെൺകുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എൻജിഓയ്ക്ക് നൽകുമെന്ന് ഗൗരി പറഞ്ഞു.
അന്ധേരിയിൽ ഒക്ടോബർ പത്തിന് സിനിമയുടെ പ്രത്യേക പ്രദർശനവും സംഘടിപ്പിക്കുന്നുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ