ഞെട്ടിക്കുന്ന ഗെറ്റപ്പില്‍ വിക്രം; പാ രഞ്ജിത്ത് ചിത്രം "തങ്കലാൻ" ഫസ്റ്റ് ലുക്ക്, വിഡിയോ

പാർവ്വതി തിരുവോത്തും മാളവിക മോഹനനും ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ എത്തുന്നുണ്ട്
തങ്കലാൻ ഫസ്റ്റ് ലുക്ക്
തങ്കലാൻ ഫസ്റ്റ് ലുക്ക്

ചിയാൻ വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന "തങ്കലാൻ" എന്ന ത്രി ഡി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വിഡിയോയും പോസ്റ്ററും പുറത്തുവിട്ടു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്‍പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. വിക്രമിനൊപ്പം മലയാളി താരങ്ങളായ പാർവ്വതി തിരുവോത്തും മാളവിക മോഹനനും ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ എത്തുന്നുണ്ട്.

വിക്രത്തിന്‍റെ കരിയറിലെ 61-ാം ചിത്രം കൂടിയാണ് തങ്കലാൻ. 'നച്ചത്തിരം നഗര്‍ഗിരത്' എന്ന സിനിമയ്ക്കു ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പശുപതി, ഹരികൃഷ്ണൻ, അൻബ് ദുരൈ എന്നിവരും അഭിനയിക്കുന്നുണ്ട്. കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് ആണ് തങ്കലാൻ ചിത്രത്തിന്റെ പശ്ചാത്തലം. 

പാ രഞ്ജിത്തിനൊപ്പം തമിഴ് പ്രഭ കൂടെ ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് തങ്കലാൻ പുറത്തിറങ്ങുക. കഴിഞ്ഞ ജൂലൈ 15ന്  ചിത്രീകരണം ആരംഭിച്ചിരുന്നതായി നിര്‍മ്മാതാവായ ജ്ഞാനവേല്‍ രാജ അറിയിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com