25 വർഷം വേണ്ടിവന്നു, ഈ പാട്ടിന്റെ സൗന്ദര്യം മനസിലാക്കാൻ; കുറിപ്പുമായി ശോഭന

'25 വർഷങ്ങൾക്കു മുൻപ് ക്ലൈമാക്സ് ഗാനമായ ഒരു മുറൈ വന്തു പാർത്തായയും അതു കഴിഞ്ഞാൽ പഴംതമിഴ് പാട്ടുമായിരുന്നു എൻറെ പ്രിയ ഗാനങ്ങൾ'
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

ലയാളത്തിലെ എക്കാലത്തേയും മികച്ച സിനിമകളിൽ ഒന്നാണ് ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. ഇന്നും ആരാധകർ ഏറെയുള്ള ചിത്രം സോഷ്യൽ മീഡിയയിലെ സിനിമാ ​ഗ്രൂപ്പുകളിലെല്ലാം ചർച്ചയാവാറുണ്ട്. ചിത്രത്തിലെ അഭിനയത്തിലൂടെ നടി ശോഭന മികച്ച നടിക്കുള്ള ദേശിയ സംസ്ഥാന പുരസ്കാരങ്ങൾ നേടിയിരുന്നു. ചിത്രം റിലീസ് ചെയ്ത് 25 വർഷത്തിനു ശേഷം ചിത്രത്തിലെ ഒരു ​ഗാനത്തെക്കുറിച്ചുള്ള കുറിപ്പാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. 

വരുവാനില്ലാരുമീ എന്ന ​ഗാനത്തേക്കുറിച്ചാണ് ശോഭന ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്. അടുത്തിടെ മണിച്ചിത്രത്താഴ് കണ്ടപ്പോഴാണ് ഈ ​ഗാനം ഇത്ര മനോഹരമാണെന്ന് താൻ മനസിലാക്കിയത് എന്നാണ് ശോഭനയുടെ വാക്കുകൾ. ഇതുവരെ തന്റെ നൃത്തച്ചുവടുകളിലൂടെ ​ഗംഭീരമായി മാറിയ ഒരു മുറൈ വന്തു പാർത്തായ എന്ന ​ഗാനവും  പഴംതമിഴ് എന്നു തുടങ്ങുന്ന ​ഗാനവുമായിരുന്നു താൻ ഇഷ്ടപ്പെട്ടിരുന്നത് എന്നാണ് താരം പറയുന്നത്. വരുവാനില്ലാരുമീ എന്ന ​ഗാനത്തിനൊപ്പം തന്റെ ചിത്രം കൂടി പങ്കുവച്ചുകൊണ്ടാണ് കുറിപ്പ്. 

''വരുവാനില്ലാരുമീ...അത്രയും മനോഹരമായ വരികൾ. ഈയിടെ ചിത്രം കണ്ടപ്പോഴാണ് ഈ പാട്ട് ഇത്ര മനോഹരമാണെന്ന് മനസിലാക്കിയത്. 25 വർഷങ്ങൾക്കു മുൻപ് ക്ലൈമാക്സ് ഗാനമായ ഒരു മുറൈ വന്തു പാർത്തായയും അതു കഴിഞ്ഞാൽ പഴംതമിഴ് പാട്ടുമായിരുന്നു എൻറെ പ്രിയ ഗാനങ്ങൾ. ഈ മനോഹര ഗാനത്തെ ഞാൻ ഇപ്പോൾ മാത്രമാണ് അഭിനന്ദിച്ചിട്ടുള്ളൂവെങ്കിലും, പ്രേക്ഷകർ വളരെ മുമ്പുതന്നെ അതിൻറെ സംഗീതമൂല്യം മനസ്സിലാക്കിയിട്ടുണ്ട്. ചിത്രാജിയുടെ എത്ര ശ്രദ്ധേയമായ ആലാപനം ..എം ജി രാധാകൃഷ്ണൻ ചേട്ടനെ ഓർക്കുന്നു.. ശ്രീ മധു മുട്ടം വളരെ മനോഹരമായി എഴുതിയിരിക്കുന്നു''- ശോഭന കുറിച്ചു. 

1993 റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് ഫാസിലാണ്. മധു മുട്ടമാണ് തിരക്കഥ ഒരുക്കിയത്. മലയാളത്തിലെ ക്ലാസിക് സൈക്കോളജിക്കൽ ത്രില്ലറായാണ് ചിത്രത്തെ വിശേഷിപ്പിക്കുന്നത്. മോഹൻലാൽ, സുരേഷ് ​ഗോപി, ശോഭന,ഇന്നസെന്റ്, നെടുമുടി വേണു, കെപിഎസി ലളിത തുടങ്ങിയ വൻ താരനിരയാണ് അണിനിരന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com