"ഒരു ദിവസം ഞാൻ നിങ്ങളെ കണ്ടെത്തും!"; വ്യാജ ട്വിറ്റർ അക്കൗണ്ടിനെതിരെ അൽഫോൺസ് പുത്രൻ 

അക്കൗണ്ടിന് പിന്നിലെ ഉദ്ദേശം എന്താണെന്ന് അറിയില്ലെന്നും അൽഫോൺസ് കുറിപ്പിൽ പറയുന്നു
അൽഫോൻസ് പുത്രൻ
അൽഫോൻസ് പുത്രൻ

ന്റെ പേരിലുള്ള വ്യാജ ട്വിറ്റർ അക്കൗണ്ടിനെതിരെ സംവിധായകൻ അൽഫോൺസ് പുത്രൻ. ട്വിറ്റർ അക്കൗണ്ട് ഉടമ തന്റെ പേര് ഉപയോഗിക്കുകയും ആളുകളെ കബളിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് പറഞ്ഞ സംവിധായകൻ വ്യാജ അക്കൗണ്ടിന് പിന്നിലെ ഉദ്ദേശം എന്താണെന്ന് അറിയില്ലെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. 

അൽഫോൻസ് പുത്രന്റെ കുറിപ്പ്

"എന്റെ പേരിലുള്ള ട്വിറ്റർ അക്കൗണ്ട് വ്യാജമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഞാൻ പലതവണ ട്വിറ്ററിൽ ബന്ധപ്പെടാൻ ശ്രമിച്ചു. ഞാൻ അവർക്ക് എന്റെ ഐഡന്റിറ്റി കാർഡ് അയച്ചു, പക്ഷേ അവർ ഒരു നടപടിയും എടുത്തിട്ടില്ല. 2015-ന് മുമ്പ് എനിക്ക് ഒരു ട്വിറ്റർ അക്കൗണ്ട് ഉണ്ടായിരുന്നു. ഞാൻ ട്വിറ്റർ ഉപയോഗിക്കാത്തതിനാൽ സാധാരണ അത് പരിശോധിക്കാറില്ല. ഈ അക്കൗണ്ടിനെക്കുറിച്ച് എന്റെ സുഹൃത്തുക്കളാണ് എന്നോട് പറഞ്ഞത്. അത് എന്റെ പേരിൽ തുടങ്ങിയ ട്വിറ്റർ അക്കൗണ്ട് ഉടമയുടെതാണ്. അയാൾ എന്റെ പേര് ഉപയോഗിക്കുകയും ആളുകളെ കബളിപ്പിക്കുകയും ചെയ്യുന്നു. നിങ്ങൾ ആരാണെന്നും നിങ്ങളുടെ ഉദ്ദേശം എന്താണെന്നും എനിക്കറിയില്ല. ഇത് നിങ്ങളുടെ മനസ്സിൽ സൂക്ഷിക്കുക ... ഒരു ദിവസം ഞാൻ നിങ്ങളെ കണ്ടെത്തും!". 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com