'മനുഷ്യരെ കൊന്നൊടുക്കുമോ?'; തെരുവുനായ്ക്കളെ കൊല്ലുക എന്നതല്ല ഇതിന് പരിഹാരം; മൃദുല മുരളി

പൈശാചിക കുറ്റങ്ങള്‍ ചെയുന്ന നിരവധി മനുഷ്യരുണ്ട്. അതിനുള്ള പരിഹാരം മനുഷ്യവര്‍ഗത്തെ കൊന്നൊടുക്കുകയാണോയെന്നും നടി ചോദിക്കുന്നു
മൃദുല മുരളി
മൃദുല മുരളി

തെരുവുനായ ആക്രമണത്തില്‍ നിന്ന് പൊറുതിമുട്ടിയതോടെ പേപ്പട്ടികളെയും ആക്രമണകാരികളായ നായ്ക്കളെയും കൊല്ലാന്‍ അനുമതി തേടി സംസ്ഥാനം സൂപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. ഇതിനെതിരെ പ്രതികണവുമായി നടി മൃദുല മുരളി രംഗത്ത്. നായ്ക്കളെ കൊന്നൊടുക്കുന്നതിന് പകരം ആവശ്യമായ ഷെല്‍ട്ടറുകള്‍ നിര്‍മ്മിച്ച് അവിടേക്ക് മാറ്റണമെന്ന് മൃദുല പറയുന്നു. പൈശാചിക കുറ്റങ്ങള്‍ ചെയുന്ന നിരവധി മനുഷ്യരുണ്ട്. അതിനുള്ള പരിഹാരം മനുഷ്യവര്‍ഗത്തെ കൊന്നൊടുക്കുകയാണോയെന്നും നടി ചോദിക്കുന്നു. സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു നടിയുടെ വിമര്‍ശനം. 

'പൈശാചികമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന, മറ്റുള്ളവരെ കൊന്നൊടുക്കുന്ന മനുഷ്യരുണ്ട്. ഇതിന് എന്താണ് പരിഹാരം. മുഴുവന്‍ മനുഷ്യവര്‍ഗത്തെയും കൊന്നൊടുക്കുക!!! ഇങ്ങനെയാണോ കാര്യങ്ങള്‍ ചെയ്യേണ്ടത്.'' തെരുവ് നായ്ക്കളെ കൊല്ലുന്നത് നിര്‍ത്തൂ എന്ന ഹാഷ്ടാഗും താരം പങ്കുവച്ചു.

കുറിപ്പിന് പിന്നാലെ മൃദുലയെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. അതിനിടെ വിമര്‍ശനങ്ങള്‍ക്ക് താരം കൃത്യമായി മറുപടിയും നല്‍കുന്നുണ്ട്. മൃഗ സ്‌നേഹികള്‍ ഇറങ്ങി എന്ന കമന്റിന് 'ഇറങ്ങണോല്ലോ. ആ പാവങ്ങള്‍ക്ക് അതിന് പറ്റൂല്ലല്ലോ' എന്നായിരുന്നു മൃദുലയുടെ മറുപടി.

'ചേച്ചി റോഡില്‍ ഇറങ്ങി നായ് കടിച്ചു പേ പിടിച്ചാല്‍ പോലും ആരും തിരിഞ്ഞു നോക്കില്ല' എന്ന കമന്റിനും മൃദുല മറുപടി പറഞ്ഞു: ''എനിക്ക് കടി കിട്ടി പേ പിടിച്ചാല്‍ തിരിഞ്ഞു നോക്കാന്‍ ആളുകള്‍ ഉണ്ടാകുമോ ഇല്ലയോ എന്നുള്ളത് നിങ്ങള്‍ ആരാണ് തീരുമാനിക്കാന്‍? നായ്ക്കളെ കൊല്ലുക എന്നതല്ല ഇതിന് പരിഹാരം എന്നത് മാത്രമാണ് ഞാന്‍ ചൂണ്ടിക്കാണിക്കുന്നത്.'- മൃദുല പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com