ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

"ഒരു സർവകലാശാലയിലും പഠിപ്പിക്കാത്ത ചില പാഠങ്ങൾ"; സിബി മലയിലിനെക്കുറിച്ച് ആസിഫ് അലി, കുറിപ്പ് 

സിബിമലയിലും ആസിഫ് അലിയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് കൊത്ത്

ണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ കഥ പറയുന്ന സിബി മലയിൽ ചിത്രമാണ് കൊത്ത്. ആസിഫ് അലിയും റോഷൻ മാത്യുവുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. തനിക്ക് ഗുരുതുല്യനായ സിബി മലയിലിനെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് നടൻ ആസിഫ്. "നമ്മളറിയാതെ നമ്മുടെ ജീവിതത്തിലേക്ക് വന്നുചേരുന്ന ചില അദ്ധ്യാപകരുണ്ട്. ഒരു സർവ്വകലാശാലയിലും പഠിപ്പിക്കാത്ത ചില പാഠങ്ങൾ അവർ നമുക്ക് പറഞ്ഞുതരും. സിലബസിന് പുറത്തുള്ളതിനെക്കുറിച്ച് കൂടെ സംസാരിച്ച് നമ്മെ അത്ഭുതപ്പെടുത്തും. അങ്ങനെ ഒരു അദ്ധ്യാപകനാണ് എനിക്ക് സിബി സാർ", എന്നാണ് ആസിഫ് അലിയുടെ വാക്കുകൾ. 

ഏഴ് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു സിബി മലയിൽ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. സിബിമലയിലും ആസിഫ് അലിയും ഒന്നിക്കുന്ന നാലാമത്തെ ചിത്രവുമാണ് ഇത്. 

ആസിഫ് അലിയുടെ കുറിപ്പ്

നമ്മളറിയാതെ നമ്മുടെ ജീവിതത്തിലേക്ക് വന്നുചേരുന്ന ചില അദ്ധ്യാപകരുണ്ട്... ഒരു സർവകലാശാലയിലും പഠിപ്പിക്കാത്ത ചില പാഠങ്ങൾ അവർ നമുക്ക് പറഞ്ഞു തരും... സിലബസിന് പുറത്തുള്ളതിനെ കുറിച്ച്കൂടെ സംസാരിച്ചു നമ്മെ അത്ഭുതപ്പെടുത്തും...
‌അങ്ങനെ ഒരു അദ്ധ്യാപകനാണ് എനിക്ക് സിബി സാർ..
സാറിനോടൊപ്പം ഞാൻ വർക്ക് ചെയ്യുന്ന നാലാമത്തെ സിനിമയാണ് "കൊത്ത് "
 സിനിമ ആസ്വാദകർ.. രാഷ്ട്രീയ നിരീക്ഷകർ.. കുടുംബ പ്രേക്ഷകർ.. യുവാക്കൾ.. അങ്ങനെ ഏവരും ഈ ചിത്രത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു എന്ന  റിവ്യൂകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്.
 കഥാപാത്രത്തിന്റെ ഹൃദയവിചാരങ്ങൾ പ്രേക്ഷകരിലേക്ക് ഏറ്റവും മനോഹരമായ്.. കൺവിൻസിങ് ആയി,  അവതരിപ്പിക്കാൻ കഴിവുള്ള  സംവിധായകനാണെന്ന്,  എത്രയോ എത്രയോ നല്ല ചിത്രങ്ങളിലൂടെ സിബി സാർ തെളിയിച്ചിട്ടുള്ളതാണ്...
 നന്ദി സർ ഇനിയും ഒട്ടനവധി നല്ല ചിത്രങ്ങൾ  ഒരുക്കാൻ സാറിനു സാധിക്കട്ടെ.. നല്ല കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ എനിക്കും ഭാഗ്യമുണ്ടാവട്ടെ..
അതെന്റെ ഗുരുത്വമായി..നിറഞ്ഞ പുണ്യമായി ഞാൻ കാണും..

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com