'ദുരിതം അനുഭവിച്ചവരെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ല'; കശ്മീർ ഫയലിന് എതിരായ പരാമർശത്തിൽ മാപ്പു പറഞ്ഞ് നദാവ് ലാപ്പിഡ്

കാശ്മീരി പണ്ഡിറ്റുകളെ അപമാനിക്കാൻ ഉദ്ദേശിച്ചായിരുന്നില്ല തന്റെ പരാമർശം എന്നാണ് അദ്ദേഹം പറഞ്ഞത്
കശ്മീർ ഫയൽസ് ചിത്രത്തിലെ ദൃശ്യം, ഇസ്രയേലി സംവിധായകൻ ന​ദാവ് ലാപ്പിഡ്/ ഫയൽ ചിത്രം
കശ്മീർ ഫയൽസ് ചിത്രത്തിലെ ദൃശ്യം, ഇസ്രയേലി സംവിധായകൻ ന​ദാവ് ലാപ്പിഡ്/ ഫയൽ ചിത്രം

ന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ദ കശ്മീർ ഫയൽസിന് എതിരായ പരാമർശത്തിൽ മാപ്പു പറഞ്ഞ്  ഇസ്രായേലി സംവിധായകനും ഐഎഫ്എഫ്ഐ ജൂറി അധ്യക്ഷനുമായ നദാവ് ലാപ്പിഡ്. കാശ്മീരി പണ്ഡിറ്റുകളെ അപമാനിക്കാൻ ഉദ്ദേശിച്ചായിരുന്നില്ല തന്റെ പരാമർശം എന്നാണ് അദ്ദേഹം പറഞ്ഞത്. 

ആരെയും അപമാനിക്കാൻ താൻ ഉദ്ദേശിച്ചിരുന്നില്ല. ദുരിതം അനുഭവിച്ചവരോ അവരുടെ ബന്ധുക്കളോ ആയിരുന്നില്ല തന്റെ ലക്ഷ്യം. അവർ അങ്ങനെയാണ് കരുതിയതെങ്കിൽ ക്ഷമ ചോദിക്കുന്നു. - അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ലാപ്പിഡ് പറഞ്ഞു. മുഴുവൻ ജൂറിക്കും വേണ്ടിയാണ് താൻ സംസാരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ പറഞ്ഞത് തന്റെ മാത്രം അഭിപ്രായമല്ലെന്നും മറ്റു ജൂറി അം​ഗങ്ങൾക്കും ഇതേ അഭിപ്രായമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. 

ഇസ്രയേലി ന്യൂസ് പേപ്പറിനു നല്‍കിയ അഭിമുഖത്തില്‍ തന്റെ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. മോശം സിനിമകള്‍ എടുക്കുക എന്നത് കുറ്റമല്ല പക്ഷേ ഇത് കൃത്രിമവും അക്രമാസക്തവുമായ ഒരു പ്രൊപ്പഗാണ്ട സിനിമയാണ്. നാളെ ഇസ്രയേലിലും ഇങ്ങനെയുണ്ടായാല്‍, പുറത്തെ ഒരു ജൂറി വന്ന് തന്റെ അഭിപ്രായം തുറന്നു പറഞ്ഞാല്‍ ഞാന്‍ സന്തോഷിക്കും. ചിത്രത്തെ ഔദ്യോഗിക എന്‍ട്രിയാക്കിയത് രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അന്‍പത്തിമൂന്നാമത് ചലച്ചിത്രോത്സവത്തിന്റെ സമാനപനച്ചടങ്ങിലാണ് ലാപിഡ് വിമര്‍ശനം ഉന്നയിച്ചത്. ഐഎഫ്എഫ്‌ഐ പോലെയുള്ള പ്രൗഢമായ ഒരു ചലച്ചിത്രോത്സവത്തില്‍ ഇത്തരമൊരു ചിത്രം ഉള്‍പ്പെടുത്തുന്നത് അനുചിതമാണെന്ന് ലാപിഡ് പറഞ്ഞു. ഈ ചിത്രം കണ്ട് ഞങ്ങളെല്ലാം ഞെട്ടിപ്പോയി. അതൊരു വൃത്തികെട്ട പ്രൊപ്പഗന്‍ഡ ചിത്രമാണ്, എന്നായിരുന്നു ഇസ്രയേലി സംവിധായകന്റെ പ്രതികരണം.  തുടർന്ന് ജൂറി അധ്യക്ഷനെതിരെ സംവിധായകൻ വിവേക് അ​ഗ്നിഹോത്രി,  നടൻ അനുപം ഖേർ തുടങ്ങി നിരവധി പേർ രം​ഗത്തെത്തി. 

ഈ വാർത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com