ഹിജാബ് ധരിക്കുന്ന സ്ത്രീ ദൈവം കൽപിച്ച  കടമ നിറവേറ്റുകയാണ്;  നിരോധനത്തെ എതിർത്ത് സൈറ വസീം 

ഹിജാബ് ഒരു തെരഞ്ഞെടുപ്പല്ലെന്നു ഇസ്ലാമിൽ ഒരു കടമയാണെന്ന് സൈറ കുറിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഹിജാബ് വിവാദത്തിൽ രൂക്ഷ പ്രതികരണവുമായി ദംഗൽ നായിക സൈറ വസീം. ഹിജാബ് ഒരു തെരഞ്ഞെടുപ്പല്ലെന്നു ഇസ്ലാമിൽ ഒരു കടമയാണെന്ന് സൈറ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 

"ഹിജാബ് ഒരു തെരഞ്ഞെടുപ്പാണെന്ന പാരമ്പര്യ ചിന്ത വിവരമില്ലാത്ത ഒന്നാണ്. ഇത് പലപ്പോഴും സൗകര്യത്തിന്‍റെ പേരിലോ അറിവില്ലായ്മ മൂലമോ രൂപപ്പെടുന്ന ഒന്നാണ്. ഹിജാബ് ഒരു തെരഞ്ഞെടുപ്പല്ല, ഇസ് ലാമിൽ ഒരു കടമയാണ്. അതുപോലെ, ഹിജാബ് ധരിക്കുന്ന ഒരു സ്ത്രീ അവൾ സ്നേഹിക്കുകയും സ്വയം സമർപ്പിക്കുകയും ചെയ്ത ദൈവം തന്നോട് കൽപിച്ച ഒരു കടമ നിറവേറ്റുകയാണ്. കൃതജ്ഞതയോടും വിനയത്തോടും കൂടി ഹിജാബ് ധരിക്കുന്ന ഒരു സ്ത്രീ എന്ന നിലയിൽ, മതപരമായ കടമകൾ നിറവേറ്റുന്നതിൻ നിന്ന് സ്ത്രീകളെ തടയുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ഈ മുഴുവൻ വ്യവസ്ഥിതിയോടും എനിക്ക് അമർഷവും എതിർപ്പുമുണ്ട്. 

മുസ്‌ലിം സ്ത്രീകൾക്കെതിരായ ഈ പക്ഷപാതം തികഞ്ഞ അനീതിയാണ്. വിദ്യാഭ്യാസവും ഹിജാബും തമ്മിലൊന്ന് തെരഞ്ഞെടുക്കണമെന്ന തരത്തിൽ വ്യവസ്ഥ ചിട്ടപ്പെടുത്തുന്നത് ശരിയല്ല. നിങ്ങളുടെ അജണ്ടയെ പോഷിപ്പിക്കുന്ന ഒരു തീരുമാനമെടുക്കാൻ നിങ്ങൾ അവരെ നിർബന്ധിക്കാൻ ശ്രമിക്കുകയാണ്. അങ്ങനെ നിങ്ങൾ നിർമ്മിച്ച ഒന്നിൽ അവർ തടവിലായിക്കഴിയുമ്പോൾ അവരെ വിമർശിക്കുകയും ചെയ്യുന്നു. വേറിട്ട പാത തെരഞ്ഞെടുക്കാൻ അവരെ പ്രോത്സാഹിപ്പിക്കാൻ മറ്റൊരു മാർ​ഗ്​ഗവുമില്ല. ഇതിനെ അനുകൂലിക്കുന്ന ആളുകളോടുള്ള പക്ഷപാതമല്ലാതെ എന്താണ് ഇത്? ഇതിനെല്ലാം ഉപരിയായി ശാക്തീകരണത്തിന്റെ പേരിലാണ് ഇതെല്ലാം ചെയ്യുന്നതെന്ന് ഒരു മുഖംമൂടി കെട്ടിപ്പടുക്കുന്നത്,അതിലും മോശമാണ്. ദുഃഖം‌", സൈറ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com