'ഇങ്ങനെ ഒരു മനുഷ്യൻ അദ്ഭുതമായിരുന്നു, 'എടോ അത് മന്ത്രിയാടോ''; അരുൺ ​ഗോപിയുടെ കുറിപ്പ് വൈറൽ

ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി ഗുരു സമാധിയിൽ നിൽക്കുമ്പോഴാണ് പ്രസാദിനെ കാണുന്നത്
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്

കൃഷി മന്ത്രി പി പ്രസാദിനെക്കുറിച്ചുള്ള സംവിധായകൻ അരുൺ ​ഗോപിയുടെ കുറിപ്പ് വൈറൽ. ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി ഗുരു സമാധിയിൽ നിൽക്കുമ്പോഴാണ് പ്രസാദിനെ കാണുന്നത്. സ്ലിപ്പർ ചെരുപ്പും സാദാ മുണ്ടും ഷർട്ടും ധരിച്ച് ഗസ്റ്റ് ഹൗസില് നിന്നു സമാധിവരെ കാല്നടയായാണ് അദ്ദേഹം വന്നത്. ആഡംബരങ്ങളുടെ പാരമ്യതയിൽ നിൽക്കുന്ന ഭരണകർത്താക്കൾക്കിടയിൽ ഇങ്ങനെ ഒരു മനുഷ്യൻ അദ്ഭുതമായിരുന്നു എന്നാണ് അരുൺ ​ഗോപി കുറിക്കുന്നത്. ആദ്യമായാണ് അദ്ദേഹത്തെ കാണുന്നതെന്നും തികഞ്ഞ ആദരവ് തോന്നിയെന്നും അദ്ദേഹം വ്യക്തമാക്കി. 

അരുൺ​ ഗോപിയുടെ കുറിപ്പ് വായിക്കാം

ഇന്ന് ഞാനൊരു കാഴ്ച കണ്ടു...!! രാവിലെ ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി ഗുരു സമാധിയിൽ നിൽക്കുമ്പോൾ രണ്ടു പോലീസ്‌കാർക്കൊപ്പം ഒരാൾ നടന്നു പോയി, വാതിക്കൽനിന്ന SI ആരോ പോകുന്നു എന്ന രീതിയിൽ നിന്നപ്പോൾ..!!(ഒരുപക്ഷേ ശ്രദ്ധിക്കാത്തതു കൊണ്ടാകാം)  CI ഓടി വന്നു ആ പോലീസ് ഓഫീസറെ വഴക്കു പറഞ്ഞു "എന്താടോ സല്യൂട്ട് ചെയ്യാതിരുന്നത്" എന്ന്...!! ചെയ്തതെറ്റു മനസിലാകാതെ മിഴിച്ചു നിന്ന SI, അറിയാതെ ചോദിച്ചു പോയി "അതിനാരാണ് അദ്ദേഹം...???"
CI ഒരൽപ്പം ഈർഷ്യയോട് പറഞ്ഞു "എടോ അത് മന്ത്രിയാടോ"...!!
കണ്ടു നിന്ന എനിക്ക് അത്ഭുതം തോന്നി...!! ഗസ്റ്റ് ഹൗസില് നിന്നു സമാധിവരെ കാല്നടയായി വരിക ഒരു സ്ലിപ്പർ ചെരുപ്പും സാധ മുണ്ടും ഷർട്ടും ധരിക്കുക ഇതല്ലല്ലോ കീഴ്‌വഴക്കം. സാധരണ ആഡംബരങ്ങളുടെ പാരമ്യതയിൽ അതിമാനുഷികനായ മറ്റാരോ ആണ് സ്റ്റേറ്റ് കാറിൽ സഞ്ചരിച്ചു ഭരണ ചക്രത്തിന്റെ അമരത്തു ഇരിക്കുന്നതെന്നു ഒളിഞ്ഞും തെളിഞ്ഞും നമ്മളെ ബോധ്യപ്പെടുത്തി തരാറുള്ള ആളുകൾക്കിടയിൽ ഇങ്ങനെ ഒരു മനുഷ്യൻ അദ്ഭുതമായിരുന്നു...!! പേരിനൊപ്പം മാത്രം ഔദ്യാഗിക പദവിയായ മന്ത്രി എന്ന വാക്കുള്ള പെരുമാറ്റത്തിൽ തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനായ കൃഷി മന്ത്രി സഖാവ് പി പ്രസാദ് ആയിരുന്നു അത്..!! അദ്ദേഹത്തെ ഒരു പരിചയവുമില്ല ആദ്യാമായാണ് കാണുന്നത് പോലും... തികഞ്ഞ ആദരവ് തോന്നി..!! ജനാധിപത്യത്തിന്റെ സൗന്ദര്യം അങ്ങയെ പോലുള്ളവരെ മന്ത്രി പദവികളിൽ കാണുമ്പോൾ ആണ് ആശ്വാസകരമായി മാറുന്നത്..!!
ലാൽ സലാം സഖാവെ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com